Crime News: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ വെട്ടിക്കൊന്നു; പിതാവ് പിടിയില്‍

Father Killed Children: തവമണിയുടെയും അശോകിന്റെയും 13 വയസുള്ള മകള്‍ വിദ്യാധരണി, അഞ്ച് വയസുകാരനായ മകന്‍ അരുള്‍ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം അട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

Crime News: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ വെട്ടിക്കൊന്നു; പിതാവ് പിടിയില്‍

പ്രതീകാത്മക ചിത്രം

Published: 

21 Feb 2025 | 03:05 PM

സേലം: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പിതാവ് മക്കളെ വെട്ടിക്കൊലപ്പെടുത്തി. അരിവാള്‍ ഉപയോഗിച്ചാണ് 40 കാരനായ പിതാവ് രണ്ട് മക്കളെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുള്ള ഗംഗാവള്ളിയിലെ കൃഷ്ണപുരത്ത് ബുധനാഴ്ച (ഫെബ്രുവരി 19) പുലര്‍ച്ചെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ എം അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസ വേതന ജോലിക്കാരനായ അശോക് ഭാര്യ തവമണിയെയും മക്കളെയും വാക്കേറ്റത്തിനിടെ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തവമണിയും പത്ത് വയസുകാരിയായ മകള്‍ അരുള്‍ കുമാരിയും ചികിത്സയില്‍ കഴിയുകയാണ്.

തവമണിയുടെയും അശോകിന്റെയും 13 വയസുള്ള മകള്‍ വിദ്യാധരണി, അഞ്ച് വയസുകാരനായ മകന്‍ അരുള്‍ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം അട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് വ്യാഴാഴ്ച രാവിലെ അശോക് കുമാറിന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന തവമണിയെയും കുട്ടികളെയും കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തവമണിക്കും അരുള്‍ കുമാരിക്കും ജീവനുള്ളതായി കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Also Read: Telangana Bird Flu: മൂന്ന് ദിവസത്തിൽ ചത്തു വീണത് 2500 കോഴികൾ; തെലങ്കാനയിൽ ആശങ്കയായി പക്ഷിപ്പനി

കേസില്‍ അശോക് കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നാണ് വിവരം. തവമണിയും അശോകും തമ്മില്‍ പതിവായി വാക്കുതര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ