AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST 2.0 Impact: ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച എത്തുമ്പോൾ ജനങ്ങൾക്ക് ലഭിക്കുക രണ്ടുലക്ഷം കോടിരൂപ – നിര്‍മലാ സീതാരാമന്‍

Nirmala Sitharaman Says about GST Reforms: ജി.എസ്.ടി. നിലവിൽവന്ന കഴിഞ്ഞ എട്ട് വർഷവും സർക്കാർ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയെന്നും, ഇപ്പോൾ നിരക്കുകൾ കുറച്ച് ഒരു നാടകം കളിക്കുകയാണെന്നുമുള്ള പ്രതിപക്ഷ വിമർശനത്തിനും നിർമല സീതാരാമൻ മറുപടി നൽകി.

GST 2.0 Impact: ജിഎസ്ടി പരിഷ്കരണം തിങ്കളാഴ്ച എത്തുമ്പോൾ ജനങ്ങൾക്ക് ലഭിക്കുക രണ്ടുലക്ഷം കോടിരൂപ – നിര്‍മലാ സീതാരാമന്‍
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 20 Sep 2025 | 07:25 AM

മധുര: രാജ്യം മുഴുവൻ ജി എസ് ടി പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ വരുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ. ജി.എസ്.ടി. പരിഷ്കാരങ്ങൾ തിങ്കളാഴ്ച നിലവിൽ വരുന്നതോടെ ഏകദേശം രണ്ട് ലക്ഷം കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. തമിഴ്നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കവെയാണ് ധനമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പുതിയ പരിഷ്കാരങ്ങൾ കാരണം നികുതിയായി ധനവകുപ്പിന് ഇത്രയും വലിയൊരു തുക നഷ്ടമാവുമെങ്കിലും, അത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയിലേക്ക് തന്നെ തിരികെ എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

 

ALSO READ: ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ

 

ജി.എസ്.ടി. നിലവിൽവന്ന കഴിഞ്ഞ എട്ട് വർഷവും സർക്കാർ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തിയെന്നും, ഇപ്പോൾ നിരക്കുകൾ കുറച്ച് ഒരു നാടകം കളിക്കുകയാണെന്നുമുള്ള പ്രതിപക്ഷ വിമർശനത്തിനും നിർമല സീതാരാമൻ മറുപടി നൽകി. എൻ. ഡി. എ. സർക്കാരിനോ പ്രധാനമന്ത്രിക്കോ അങ്ങനെയൊരു കാര്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് അവർ പറഞ്ഞു. ഈ പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.