AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

5 Soldiers Dead: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു;5 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്‌

Army Vehicle Plunges into Gorge in J&K:ജമ്മുകാശ്മീരിലെ പുഞ്ച് ജില്ലയിലെ നിയന്ത്രണം രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

5 Soldiers Dead: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു;5 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്‌
അപകടത്തില്‍പ്പെട്ട സൈനിക വാഹനം Image Credit source: x (twitter)
Sarika KP
Sarika KP | Edited By: Arun Nair | Updated On: 24 Dec 2024 | 09:21 PM

ഡൽഹി: സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു.18-ഒാളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജമ്മുകാശ്മീരിലെ പുഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

 

11 മദ്രാസ് ലൈറ്റ് ഇൻഫൻട്രി ബറ്റാലിയൻ്റെ സൈനീകർക്കാണ് അപകടം പറ്റിയത്.  സൈനികൃ ആസ്ഥാനത്ത് നിന്നും ബൽനോയ് ഖോര മേഖലയിലേക്ക് പോകുന്നതിനിടെയാണ് വാഹനം മറിയുകയായിരുന്നു  . സൈന്യവും ജമ്മു കാശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.18 സൈനികർക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നും, 8 സൈനികരുടെ നില ​ഗുരുതരമാണെന്നെനും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.