AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalpa Kedar temple : മിന്നൽപ്രളയത്തിൽ കാലഭൈരവൻ മറഞ്ഞു…. ഉത്തരകാശിയിലെ കൽപകേ​ദാർ ക്ഷേത്രം ഓർമ്മയായി

Flash Flood Destroys Ancient Temple Kalpa Kedar: ഇരുപതാം നൂറ്റാണ്ട് തുടക്കത്തിൽ മഞ്ഞുപാളികളുടെ സ്ഥാനചലനത്തിൽ ഈ ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം മണ്ണിനടിയിലായി. അന്നുമുതൽ അതിന്റെ താഴികക്കുടം മാത്രം പുറത്തു കാണാമായിരുന്നു.

Kalpa Kedar temple : മിന്നൽപ്രളയത്തിൽ കാലഭൈരവൻ മറഞ്ഞു…. ഉത്തരകാശിയിലെ കൽപകേ​ദാർ ക്ഷേത്രം ഓർമ്മയായി
Kalpa Kedar TempleImage Credit source: PTI, TV9 network
aswathy-balachandran
Aswathy Balachandran | Published: 06 Aug 2025 14:11 PM

ഉത്തരകാശി: ഒരു മുന്നറിയിപ്പുമില്ലാതെ ഖീർ ഗംഗ കരകവിഞ്ഞെത്തിയപ്പോൾ, ചരിത്രം മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ധരാലി ഗ്രാമത്തെ ഇല്ലാതാക്കുക മാത്രമല്ല ചെയ്തത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പുരാതന സ്മാരകം ആയിരുന്ന കല്പകേദാർ ക്ഷേത്രവും കൂടി ഇതിനൊപ്പം ഇല്ലാതായി. ഐതിഹ്യങ്ങൾ പറയുന്നത് അനുസരിച്ച് പാണ്ഡവർ വനവാസ കാലത്ത് നിർമ്മിച്ച പുണ്യ സ്ഥലമായിരുന്നു കല്പകേദാർ എന്നാണ്.

ഇരുപതാം നൂറ്റാണ്ട് തുടക്കത്തിൽ മഞ്ഞുപാളികളുടെ സ്ഥാനചലനത്തിൽ ഈ ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം മണ്ണിനടിയിലായി. അന്നുമുതൽ അതിന്റെ താഴികക്കുടം മാത്രം പുറത്തു കാണാമായിരുന്നു. കാലഭൈരവന്റെ രൂപം കൊത്തിയ ആ താഴികക്കുടം അദൃശ്യമായ പുരാതനമായ ഒന്നിന്റെ സൂചന എന്നോണം നിലകൊണ്ടിരുന്നു.

Also read – ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; 11 സൈനികരെ കാണാതായി, നാല് മരണം

ഇപ്പോൾ അതും നാമാവശേഷമായിരിക്കുന്നു. നൂറ്റാണ്ടുകളായി മണ്ണിനടിയിലും വെള്ളത്തിനടിയിലും ആയിരുന്നു ക്ഷേത്രത്തിലെ ശിവലിംഗം 1980കളിൽ നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. പാണ്ഡവർക്ക് പാപമോചനം നൽകാൻ മനസ്സില്ലാത്ത ശിവൻ സ്വയം ഹിമാലയത്തിൽ ഉടനീളം മറഞ്ഞിരുന്നു എന്നും അദ്ദേഹത്തിന്റെ ഓരോ ശരീര ഭാഗങ്ങളും പിന്നീട് ആരാധനാ കേന്ദ്രങ്ങൾ ആയി മാറിയെന്ന് വിശ്വാസം.

അത്തരത്തിലൊന്നായ കേദാർനാഥിന്റെ മാതൃകയിലായിരുന്നു കാല്പകേദാർ ഉണ്ടായിരുന്നു. ആദ്യ ശങ്കരാചാര്യർ പുനരുദ്ധരിച്ച ക്ഷേത്രത്തിന് ഈ പ്രദേശത്ത് വലിയ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് പുരോഹിതന്മാർ വ്യക്തമാക്കുന്നു. 80 വർഷം മുമ്പാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതും ക്ഷേത്രം നവീകരിക്കാൻ ശ്രമിച്ചത്. താഴേക്കിറങ്ങി ചെന്നായിരുന്നു ഇവിടെ പ്രാർത്ഥന നടത്തിയിരുന്നത്.