AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: മോദിയുടെ ക്ഷണം കാത്ത് പാകിസ്ഥാനില്‍ ജനിച്ച ‘പെങ്ങള്‍’; കാരണം ഇതാണ്‌

Qamar Mohsin Sheikh: കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും ഇത്തവണ അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖമര്‍. മോദിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിക്കുമെന്നും, അങ്ങനെ ഡല്‍ഹിയിലെത്തി അദ്ദേഹത്തിന് രാഖി കെട്ടാമെന്നും ഖമര്‍ വിശ്വസിക്കുന്നു

Viral News: മോദിയുടെ ക്ഷണം കാത്ത് പാകിസ്ഥാനില്‍ ജനിച്ച ‘പെങ്ങള്‍’; കാരണം ഇതാണ്‌
നരേന്ദ്ര മോദി Image Credit source: PTI
jayadevan-am
Jayadevan AM | Published: 06 Aug 2025 14:43 PM

പാകിസ്ഥാനില്‍ ജനിച്ച ഖമര്‍ മൊഹ്‌സിന്‍ ഷെയ്ക്ക് കാത്തിരിപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്നു കാണണം, അദ്ദേഹത്തിന്റെ കയ്യില്‍ രാഖി കെട്ടണം. അത് മാത്രമേയുള്ളൂ, ഖമറിന്റെ ആഗ്രഹം. മോദിയെ സഹോദരസ്ഥാനത്ത് പ്രതിഷ്ഠിച്ച ഖമറിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു പ്രശ്‌നമേയല്ല. കറാച്ചിയില്‍ ജനിച്ച ഖമറിന് ഇന്ത്യന്‍ പ്രധാനമന്ത്രി എന്നും ആങ്ങളയുടെ സ്ഥാനത്താണ്. പല തവണ അവര്‍ മോദിക്ക് രാഖി കെട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

ഈ രക്ഷാബന്ധന്‍ ദിനത്തിലും രാഖികള്‍ തയ്യാറാക്കി മൊഹ്‌സിന്‍ കാത്തിരിപ്പിലാണ്. ഈ വര്‍ഷം ഗണപതി ഭഗവാന്റെയടക്കം രൂപകല്‍പനയുള്ള നാല് രാഖികളാണ് ഖമര്‍ തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ക്ഷണമെത്തിയാല്‍ മോദിക്ക് രാഖി കെട്ടാന്‍ ഈ സഹോദരിയെത്തും.

എല്ലാ തവണയും താന്‍ തന്നെയാണ് രാഖികള്‍ നിര്‍മ്മിക്കുന്നതെന്ന് ഖമര്‍ പറയുന്നു. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രാഖിയാണ് മോദിയുടെ കൈയ്യില്‍ കെട്ടാന്‍ തിരഞ്ഞെടുക്കുന്നത്. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മോദിയെ അറിയാമെന്നും അവര്‍ വ്യക്തമാക്കി.

ഒരിക്കല്‍ മോദിയെ കണ്ടു. സഹോദരി സുഖമാണോ എന്ന് അന്ന് അദ്ദേഹം ചോദിച്ചു. ആ നിമിഷം മുതല്‍ ഖമര്‍ മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങി. അങ്ങ് ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചതായി അറിയിച്ചപ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു മോദിയുടെ മറുപടിയെന്നും ഖമര്‍ വെളിപ്പെടുത്തി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിനു ശേഷം, അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്നും ഖമര്‍ ആഗ്രഹിച്ചു. ഈ രണ്ട് ആഗ്രഹങ്ങളും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ പാകിസ്ഥാന്‍ സ്വദേശിനി.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും ഇത്തവണ അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖമര്‍. മോദിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിക്കുമെന്നും, അങ്ങനെ ഡല്‍ഹിയിലെത്തി അദ്ദേഹത്തിന് രാഖി കെട്ടാമെന്നും ഖമര്‍ ഉറച്ചുവിശ്വസിക്കുന്നു. കറാച്ചിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഖമര്‍ ജനിച്ചത്. 1981ല്‍ മൊഹ്‌സിന്‍ ഷെയ്ഖ് എന്നയാളെ വിവാഹം കഴിച്ചതിന് ശേഷം അഹമ്മദാബാദിലേക്ക് താമസം മാറുകയായിരുന്നു.

നരേന്ദ്ര മോദി ആർ‌എസ്‌എസ് അംഗമായിരുന്ന കാലത്താണ് അവർ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. 1990 ൽ വിമാനത്താവളത്തിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. ഓഗസ്ത് ഒമ്പതിനാണ് ഇത്തവണത്തെ രക്ഷാ ബന്ധന്‍