AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sudhakar Reddy: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

Sudhakar Reddy passes away: 1998 ലും 2004 ലും നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

Sudhakar Reddy: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു
Sudhakar ReddyImage Credit source: social media
nithya
Nithya Vinu | Published: 23 Aug 2025 06:31 AM

ന്യൂഡൽഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

2012 മുതൽ 2019 വരെ സിപിഐ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് സ്ഥാനം ഒഴിഞ്ഞത്. ആന്ധ്രാ പ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗമാണ്. ലോക്സഭയിൽ രണ്ടുതവണ നൽഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ്.

1942 മഹ്ബൂബ് നഗർ ജില്ലയിൽ ജനനം. 1998 ലും 2004 ലും നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2012-ല്‍ എ.ബി.ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

‘ജനങ്ങൾക്കു വേണ്ടിയുള്ള ഒരു ആജീവനാന്ത പോരാളിയായ അദ്ദേഹം, സിപിഐയോടും ഇടതുപക്ഷ പ്രസ്ഥാനത്തോടുമുള്ള അദ്ദേഹത്തിന്റെ എളിമ, വ്യക്തത, അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ ഓർമ്മിക്കപ്പെടും’, എന്ന് സിപിഐ അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. ജീവിതം മുഴുവൻ തൊഴിലാളി വർഗത്തിന്റെയും അടിച്ചമർത്തപ്പെട്ടവരുടെയും പോരാട്ടങ്ങൾക്കായി സമർപ്പിച്ച നേതാവാണ് വിട വാങ്ങിയത് എന്ന് സിപിഐ ദേശീയ നേതൃത്വം അനുശോചിച്ചു.