5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Champai Soren: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു

Champai Soren BJP Entry: ജെഎംഎം സ്ഥാപകനായ ഷിബു സോറന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ചമ്പായ് സോറന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സോറന്റെ കൂടുമാറ്റം.

Champai Soren: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു
Champai Soren Join BJP (Image Credits: PTI)
Follow Us
shiji-mk
SHIJI M K | Published: 30 Aug 2024 17:52 PM

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ചമ്പായ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. റാഞ്ചിയില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് സോറന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഏതാനും നേതാക്കളും അദ്ദേഹത്തോടൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.

ജെഎംഎം സ്ഥാപകനായ ഷിബു സോറന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്ന ചമ്പായ് സോറന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സോറന്റെ കൂടുമാറ്റം. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടികാഴ്ച നടത്തിയിരുന്നു.

ഏറെനാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ബിജെപിയില്‍ ചേരുന്നത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കും. ആദിവാസി ജനസംഖ്യ കുറയുകയാണ്, അതിനാല്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടുവരുമെന്നും സോറന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Viral news: വരൻ്റെ കൂട്ടർക്ക് മട്ടൻ കിട്ടിയില്ല… പിന്നെ നടന്നത് അടിയോടടി

ജെഎംഎമ്മില്‍ നിന്ന് ചമ്പായ് സോറന്‍ രാജിവെച്ചതായി അറിയിച്ചുകൊണ്ട് പാര്‍ട്ടി നേതാവ് ഷിബു സോറന്‍ കത്തയച്ചു. പാര്‍ട്ടി അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചതില്‍ അദ്ദേഹം നിരാശ അറിയിച്ചു. ഹേമന്ത് സോറന്‍ ജയില്‍ മോചിതനായതിന് ശേഷം വീണ്ടും മുഖ്യമന്ത്രിയായതോടെ പദവി നഷ്ടപ്പെട്ടതാണ് ചമ്പായ് സോറന്‍ പാര്‍ട്ടിയുമായി അകലാന്‍ കാരണം.

എന്നാല്‍ സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളില്‍ സ്വാാധീനമുള്ള നേതാവിന്റെ വരവ് നിയമസഭ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ജാര്‍ഖണ്ഡിലം വോട്ടര്‍മാരില്‍ 26 ശതമാനവും പട്ടിക വര്‍ഗമാണ്.

Latest News