DGP Om Prakash Death: ‘ഞാനാ പിശാചിനെ കൊന്നു’, കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ പറഞ്ഞതായി സുഹൃത്തിന്‍റെ മൊഴി; കൊലപാതകത്തില്‍ മകൾക്കും പങ്ക്

Former Karnataka DGP Om Prakash Death: കൊലപാതകം നടത്തിയത് ഭാര്യ പല്ലവിയും മകൾ കൃതിയും ചേർന്നാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

DGP Om Prakash Death: ഞാനാ പിശാചിനെ കൊന്നു, കൊല്ലപ്പെട്ട ഡിജിപി ഓം പ്രകാശിന്റെ ഭാര്യ പറഞ്ഞതായി സുഹൃത്തിന്‍റെ മൊഴി; കൊലപാതകത്തില്‍ മകൾക്കും പങ്ക്

Om Prakash Dgp , Wife

Published: 

21 Apr 2025 | 06:50 AM

ബംഗളൂരു: കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് ഭാര്യ പല്ലവിയും മകൾ കൃതിയും ചേർന്നാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഓം പ്രകാശ് തന്റെ സ്വത്തുക്കൾ മകനും സഹോദരിക്കും എഴുതി വച്ചിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. സംഭവ ശേഷം ഭാര്യ തന്റെ സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പോലീസ് പറയുന്നു. ‘ഞാനാ പിശാചിനെ കൊന്നു’ എന്ന് പല്ലവി പറഞ്ഞെന്നാണ് സുഹൃത്തിന്‍റെ മൊഴി.

Also Read:കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ്‌ മരിച്ച നിലയില്‍, ദുരൂഹത; ഭാര്യ കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ സ്വന്തം വീട്ടിൽ മുൻ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഓം പ്രകാശിനെയാണ് പോലീസ് വീട്ടിലെത്തിയപ്പോൾ കണ്ടത്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ