Four Malayalis Died: തമിഴ്നാട്ടിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണിക്ക് പോയവരുടെ വാഹനം

Thiruvarur Accident Death:വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽ മരിച്ചത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു സർക്കാർ ബസാണ് ഇടിച്ചത്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ ഇന്ന് രാവിലെയാണ് സംഭവം.

Four Malayalis Died: തമിഴ്നാട്ടിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് വേളാങ്കണ്ണിക്ക് പോയവരുടെ വാഹനം

Four Malayalis Died

Updated On: 

04 May 2025 10:36 AM

ചെന്നൈ: തമിഴ്നാട് തിരുവാരൂരിൽ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു. വാനിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം.

വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽ മരിച്ചത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു സർക്കാർ ബസാണ് ഇടിച്ചത്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്.

 

Also Read:പാക് റേഞ്ചർ ഇന്ത്യൻ സേനയുടെ പിടിയിൽ; അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലായി

ഇവരുടെ ബന്ധുക്കൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇവര്‍ തീർത്ഥാടനത്തിനായി പോയത്. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും