Punjab Clash: വെള്ളത്തിൻ്റെ പേരിൽ സംഘർഷം; പഞ്ചാബിൽ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു
Punjab Gurdaspur Clash: കനാലിൽ നിന്ന് കൃഷി സ്ഥലത്തേക്ക് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

സംഘർഷത്തിൽ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പ്.
ന്യൂഡൽഹി: പഞ്ചാബിലെ ഗുരുദാസ്പൂരിൽ (Gurdaspur) വെള്ളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ (Clash) നാലുപേർ കൊല്ലപ്പെട്ടു. സംഘർഷത്തിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് നാലുപേർ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തിൽ ദാരുണ സംഭവം അരങ്ങേറിയത്. കനാലിൽ നിന്ന് കൃഷി സ്ഥലത്തേക്ക് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ALSO READ: പള്ളി നിര്‍മിക്കുന്നത് ലവ് ജിഹാദിന് കാരണമാകും; പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
ബൽജിത് സിംഗ്, ഷംഷേർ സിംഗ്, ബൽരാജ് സിംഗ്, നിർമ്മൽ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. എതിർവിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. കാറിൽ വെടിയുണ്ട തുളച്ചുകയറിയതിൻറെ ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) വാഹനത്തിനും വെടിയേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവിഭാഗങ്ങളിലുള്ളവരെയും അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.