AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Helicopter Crashes: ഹെലികോപ്റ്റർ തകർന്ന് ഉത്തരാഖണ്ഡിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു

Tourists Killed As Helicopter Crashes:അപകടത്തിൽ ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.ഇതിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.

Helicopter Crashes: ഹെലികോപ്റ്റർ തകർന്ന് ഉത്തരാഖണ്ഡിൽ നാല് വിനോദസഞ്ചാരികൾ മരിച്ചു
Helicopter CrashesImage Credit source: x (twitter)
Sarika KP
Sarika KP | Updated On: 08 May 2025 | 11:07 AM

ഉത്തർകാശി: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് നാല് വിനോദസഞ്ചാരികൾ മരിച്ചു. ഇന്ന് രാവിലെ ഉത്തരകാശിക്ക് സമീപമാണ് ഹെലികോപ്റ്റർ അപകടം ഉണ്ടായത്. അപകടത്തിൽ ആറുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റതായാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.ഇതിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.

ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തേക്ക് പോലീസ്, ആർമി ഫോഴ്‌സ്, ദുരന്ത നിവാരണ സംഘം, ആംബുലൻസുകൾ എന്നിവ പുറപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ പ്രശ്നങ്ങളെ തുടർന്ന് ഹെലികോപ്റ്റർ തകരുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം.

 

Also Read:ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ഇന്ന്

ഉത്തരകാശി ജില്ലയിലെ ഗംഗനാനിക്ക് സമീപം ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചിരുന്നു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും അപകടത്തെക്കുറിച്ച് അന്വേഷിക്കാനും ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധാമി പറഞ്ഞു.