G20 Summit South Africa : ഇന്ത്യൻ മൂല്യങ്ങൾ പുരോഗതിയിലേക്ക് നയിക്കും; ജി20 ഉച്ചകോടിയിൽ വിപ്ലവകരമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി
PM Narendra Modi Four Initiative South Africa G20 Summit : പരമ്പരാഗത വിജ്ഞാന ശേഖരം, ആഫ്രിക്കൻ വൈദഗ്ധ്യ ഗുണഫലങ്ങളുടെ സംരംഭം, മയക്കുമരുന്ന്-ഭീകര ശൃംഘലയെ തടയുന്നതിനായിട്ടുള്ള ജി20 സംരംഭം, ആഗോള ആരോഗ്യസംരക്ഷണത്തിന് ഒരു സംഘത്തെ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നാല് നിർദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ മുന്നോട്ടുവെച്ചത്.
ജൊഹാന്നാസ്ബെർഗ് : ദക്ഷിണാഫ്രിക്കൻ ജി20 ഉച്ചകോടിയിൽ നാല് വിപ്ലവകരമായ നിർദേശങ്ങൾ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മയക്കുമരുന്ന്-ഭീകരവാദ ശൃംഘലയ്ക്കെതിരെയും ആഗോള ആരോഗ സംരക്ഷണത്തിനും പരമ്പരാഗത വിജ്ഞാൻ ശേഖരത്തിനും ആഫ്രിക്കൻ വൈദഗ്ധ്യ ഗുണഫലങ്ങൾക്കായി സംരംഭം എന്നിങ്ങനെ നാല് നിർദേശങ്ങളാണ് പ്രധാനമന്ത്രി ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയിൽ പറഞ്ഞു.
ഈ നാല് നിർദേശങ്ങൾ സമഗ്ര വളർച്ചയ്ക്ക് സഹായകമാകുമെന്ന് സമഗ്രവും സുസ്ഥിരവുമായി വളർച്ചയെക്കുറിച്ചുള്ള ജി20 ഉച്ചകോടിയുടെ ആദ്യ സെക്ഷനിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ മൂല്യങ്ങൾ പുരോഗമന വഴികളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി എടുത്ത് പറയുകയും ചെയ്തു. നിലവിലെ വികസന മാതൃകകൾ വലിയ ജനവിഭാഗങ്ങൾക്ക് വിഭവങ്ങൾ നിഷേധിക്കുകയും പ്രകൃതിയുടെ അമിത ചൂഷണത്തിന് കാരണമാവുകയും ചെയ്തുവെന്ന് മോദി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വെല്ലുവിളികൾ രൂക്ഷമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള പരമ്പരാഗത വിജ്ഞാന ശേഖരം
പരിസ്ഥിതി സൗഹൃദവും സാംസ്കാരിക സമ്പന്നവുമായ പരമ്പരാഗത ജീവിതരീതികൾ ലോകമെമ്പാടും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ അറിവുകൾ രേഖപ്പെടുത്തുന്നതിനായി G20-ക്ക് കീഴിൽ ഒരു ആഗോള പരമ്പരാഗത വിജ്ഞാന ശേഖരം സ്ഥാപിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. കാലങ്ങളായി തെളിയിക്കപ്പെട്ട സുസ്ഥിര ജീവിതത്തിൻ്റെ മാതൃകകൾ ഈ ശേഖരം വഴി രേഖപ്പെടുത്തുകയും പങ്കുവെക്കുകയും ചെയ്യും. ഇത് വഴി വിലപ്പെട്ട പരമ്പരാഗത അറിവുകൾ ഭാവി തലമുറകളിലേക്ക് കൈമാറാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആഫ്രിക്ക വൈദഗ്ധ്യ ഗുണന സംരംഭം
ആഫ്രിക്കയുടെ വികസനം ലോകത്തിൻ്റെ പൊതുവായ താൽപ്പര്യമാണെന്ന് പ്രധാനമന്ത്രി ജി20 വേദിയിൽ ഊന്നിപ്പറഞ്ഞുകൊണ്ടാണ് ആഫ്രിക്ക വൈദഗ്ധ്യ ഗുണന സംരംഭം മുന്നോട്ട് വെച്ചത്. ജി20യുടെ ഭാഗമായിട്ടുള്ള രാജ്യങ്ങൾ എല്ലാം ചേർന്ന് സാമ്പത്തികമായി പിന്തുണയ്ക്കുന്ന ഒരു മാതൃകയാണ് ജി20 വേദിയിൽ അവതരിപ്പിച്ചത്. ഇത് അടുത്ത ദശകത്തിനുള്ളിൽ ആഫ്രിക്കയിൽ ഒരു ദശലക്ഷം സർട്ടിഫൈഡ് പരിശീലകരെ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ കൂട്ടായ ലക്ഷ്യം. ഈ പരിശീലകർ പിന്നീട് ദശലക്ഷക്കണക്കിന് യുവജനങ്ങളെ വിദഗ്ദ്ധരാക്കാൻ സഹായിക്കും.
മയക്കുമരുന്ന്-ഭീകരവാദ ശൃംഘലയ്ക്കെതിരെ ജി20
ഫെൻ്റാനിൽ പോലുള്ള മാരകമായ സിന്തറ്റിക് മയക്കുമരുന്നുകളുടെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇത് പൊതുജനാരോഗ്യം, സാമൂഹിക സ്ഥിരത, ആഗോള സുരക്ഷ എന്നിവയ്ക്ക് വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന്-ഭീകരതാ ബന്ധം തടയുന്നതിനായി ഒരു പ്രത്യേക G20 സംരംഭം അദ്ദേഹം നിർദ്ദേശിച്ചു.
ആഗോള ആരോഗ്യ സംരക്ഷണം
ഒരമിച്ച് നിൽക്കുമ്പോൾ നമ്മൾ ശക്തരാണ്, അതിനാൽ ഏത് തരത്തിലുള്ള ആരോഗ്യ പ്രകൃതി പ്രതിസന്ധിക വരുമ്പോൾ ജി20 രാജ്യങ്ങൾ ധൃതഗതിയിൽ അതിനെതിരെ പോരാടൻ സാഹചര്യമൊരുക്കാൻ ഒരു സംഘത്തെ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദഗ്ധരായ ആരേഗ്യ പ്രവർത്തകരെ ജി20 രാജ്യങ്ങളുടെ കീഴിൽ നിയമിക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. ജി20 ഉച്ചകോടിയുമായി അനുബന്ധിച്ച് മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിൽ എത്തിചേർന്നത്.