Ganesh Baraiya: ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ, ഉയരം മൂന്നടി മാത്രം; ഇത് ​ഗുജറാത്തിലെ ഗണേഷ് ബറേയുടെ കഥ

Doctor Ganesh Baraiya: നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽബിരുദധാരിയാണ്. ചെറുപ്പം മുതലേ ഡോക്ടറാകണമെന്നായിരുന്നു ഗണേഷിന്റെ ആഗ്രഹം. എന്നാൽ 72 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടെ​ന്നും അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നാ​വി​ല്ലെ​ന്നും അധികൃതർ വിധിയെഴുതി.

Ganesh Baraiya: ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ, ഉയരം മൂന്നടി മാത്രം; ഇത് ​ഗുജറാത്തിലെ ഗണേഷ് ബറേയുടെ കഥ

Ganesh Baraiya

Published: 

01 Dec 2025 18:19 PM

രാജ്യത്തെ ഏ​റ്റ​വും പൊ​ക്കം കുറഞ്ഞ ഡോക്‌​ട​റെന്ന വിശേഷണമുള്ള വ്യക്തമായി ഗുജറാത്ത് സ്വദേശി ഡോ. ഗണേഷ്‌ ബരയ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2018ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) എംബിബിഎസ് പ്രോഗ്രാമിന് പ്രവേശനം നിഷേധിച്ചതോടെയാണ് നിയമപ്രശ്നങ്ങൾ നിറഞ്ഞ ഗണേഷിന്റെ ജീവിത യാത്ര ആരംഭിച്ചത്.

മൂന്ന് അടി മാത്രം ഉയരവും 20 കിലോയിൽ താഴെ ഭാരവുമുള്ള ബരയ്യയ്ക്ക് 72 ശതമാനം ലോക്കോമോട്ടീവ് വൈകല്യവുമുണ്ട്. ഒരു ഡോക്ടറായി ജോലി ചെയ്യാനുള്ള ഗണേഷിന്റെ കഴിവിനെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതികൾ തടസപ്പെടുത്തുമെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വാദിച്ചിരുന്നത്. തലജയിലെ നീലകാന്ത് വിദ്യാപീഠിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഗണേഷ് എന്നാൽ ഈ വാദത്തെ ശക്തമായി എതിർക്കുകയും നിരാശപ്പെടാതെ ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

ALSO READ: റാപ്പിഡോ ഡ്രൈവറുടെ അക്കൗണ്ടില്‍ 331.36 കോടി രൂപ; പിന്നിലെന്ത്?

നിലവിൽ രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽബിരുദധാരിയാണ്. ചെറുപ്പം മുതലേ ഡോക്ടറാകണമെന്നായിരുന്നു ഗണേഷിന്റെ ആഗ്രഹം. എന്നാൽ 72 ശ​ത​മാ​നം വൈ​ക​ല്യ​മു​ണ്ടെ​ന്നും അ​ത്യാ​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നാ​വി​ല്ലെ​ന്നും അധികൃതർ വിധിയെഴുതി. അങ്ങനെ അദ്ദേഹത്തിൻ്റെ പ​ഠ​നാ​നു​മ​തി നി​ഷേ​ധി​ച്ചു. നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സു​പ്രീം ​കോ​ട​തിയിൽ നിന്ന് അദ്ദേഹത്തിന് നീതി ലഭിച്ചു. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് നിയമപോരാട്ടത്തിനുള്ള പണം നൽകി സഹായിച്ചത് സ്കൂൾ പ്രിൻസിപ്പൽ ഡോ. ദൽപത്ഭായ് കതാരിയയാണ്.

ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം, അദ്ദേഹം തൻ്റെ സ്വപ്നമായ ജോലിയിലേക്ക് ഇറങ്ങിത്തിരിച്ചു. പാവങ്ങളെ സഹായിക്കുക എന്നത് മാത്രമാണ് ഗണേഷ്‌ ആ​ഗ്രഹിച്ചിരുന്നത്. രോഗികൾ തുടക്കത്തിൽ അദ്ദേഹത്തിന്റെ ഉയരം നോക്കിയാണ് വിലയിരുത്തുന്നത്, എന്നാൽ കാലങ്ങൾ മുന്നോട്ട് പോകുന്തോറും തന്നെ അവർ ഡോക്ടറായി അംഗീകരിക്കാൻ തുടങ്ങി ഒരിക്കൽ ​ഗണേഷ് കുമാർ പറഞ്ഞ്. ശാരീരിക പരിമിതികൾക്കിടയിലും സമൂഹം മാറ്റിനിർത്തിയപ്പോഴും അദ്ദേഹത്തിൻ്റെ മനക്കരുത്ത്, ദൃഢനിശ്ചയം, അഭിനിവേശം എന്നിവയാണ് ഇന്ന് ഡോക്ടർ എന്ന വലിയ പദവി ​ഗണേഷിന് നേടികൊടുത്തത്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും