AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Golden Modak: കിലോയ്ക്ക് 20,000 രൂപ; ഇത്തവണത്തെ ​ഗണേഷ ചതുർത്ഥി ഈ പലഹാരം തൂക്കി

Nashik Luxurious Golden Modak: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ പ്രധാന ആകർഷണമാണ് മധുര പലഹാരമായ മോദകം. ആവിയിൽ വേവിച്ച് തയ്യാറാക്കുന്ന ഈ പലഹാരം സാംസ്കാരിക പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമാണ്. ഗണപതി ഭ​ഗവാന് ഏറ്റവും ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് മോദകമെന്നാണ് വിശ്വാസം.

Golden Modak: കിലോയ്ക്ക് 20,000 രൂപ; ഇത്തവണത്തെ ​ഗണേഷ ചതുർത്ഥി ഈ പലഹാരം തൂക്കി
Golden ModakImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 04 Sep 2025 13:10 PM

ഇക്കൊല്ലത്തെ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ ഏതാണ്ട് പൂർണമായിരിക്കുകയാണ്. നമ്മൂടെ നാട്ടിൽ ആഘോഷങ്ങളുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പൊതുവേ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ വിപുലമായി നടക്കുന്നത്. മധുരപലഹാരങ്ങളും വിവിധതരം കലാപരിപാടികളും എന്നിങ്ങനെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുക.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ പ്രധാന ആകർഷണമാണ് മധുര പലഹാരമായ മോദകം. ആവിയിൽ വേവിച്ച് തയ്യാറാക്കുന്ന ഈ പലഹാരം സാംസ്കാരിക പാരമ്പര്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതീകമാണ്. ഗണപതി ഭ​ഗവാന് ഏറ്റവും ഇഷ്ട്ടപെട്ട പലഹാരങ്ങളിൽ ഒന്നാണ് മോദകമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ അന്നേ ദിവസം എല്ലാ വീടുകളിലും ഇവ സാധാരണമാണ്.

എന്നാൽ ഇപ്പോൾ താരമായിരിക്കുന്നത് നാസിക്കിലെ ആഡംബര സ്വർണ മോദകമാണ്. ഈ വർഷത്തെ ​ഗണേശ ചതുർത്ഥിയുടെ പ്രധാന ആകർഷണം ഈ മോദകമായിരുന്നുവെന്നാണ് ആളുകൾ പറയുന്നത്. നാസിക്കിലെ ഒരു മധുരപലഹാരക്കടയിലാണ് സ്വർണ മോദകം തയ്യാറാക്കിയത്. ഇതിന് കിലോയ്ക്ക് 20,000 രൂപയാണ് വില വരുന്നത്. സാധാരണ പരമ്പരാ​ഗത ചേരുവകൾക്ക് പകരം വളരെ വിലകൂടിയവയാണ് ഇതിനുള്ളിൽ നിറച്ചിരിക്കുന്നത്.

പരമ്പരാഗത ചേരുവകൾക്ക് പകരം, ഇവയ്ക്കുള്ളിൽ ഉയർന്ന നിലവാരത്തിലുള്ള ഉല്പന്നങ്ങളാണ് ചേർത്തിരിക്കുന്നതെന്ന് സാഗർ സ്വീറ്റ്സ് ഉടമ പറയുന്നു. സ്വർണ്ണ മോദകം പ്രാദേശിക ശ്രദ്ധ ആകർഷിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തതോടെ ആവശ്യക്കാർ ഏറെയായി. വിലയിൽ മാത്രമല്ല ​ഗുണത്തിലും ഈ മോദകം മുൻപന്തിയിലാണെന്നാണ് കഴിച്ചവർ പറയുന്നത്.