Bengaluru Murder: ബെംഗളൂരുവിൽ അരുംകൊല; നാലംഗ സംഘം ബാറിലേക്ക് ഇരച്ചുകയറി, ആളുകൾക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു

Gang of Four Kills a Criminal in Bengaluru: നാലംഗ സംഘം നിരവധി കേസുകളിൽ പ്രതിയായ ആളെ വെട്ടി കൊലപ്പെടുത്തി. സോളദേവനഹള്ളിയിലെ ബാറിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

Bengaluru Murder: ബെംഗളൂരുവിൽ അരുംകൊല; നാലംഗ സംഘം ബാറിലേക്ക് ഇരച്ചുകയറി, ആളുകൾക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

Updated On: 

06 Mar 2025 | 09:43 AM

ബെംഗളൂരു: നാലംഗ സംഘം ആളുകൾക്ക് നടുവിലിട്ട് ഗുണ്ടയെ വെട്ടിക്കൊന്നു. ബെംഗളൂരുവിലാണ് സംഭവം. നോർത്ത് ബംഗളുരുവിലെ ബാറിൽ വെച്ചാണ് നാലംഗ സംഘം നിരവധി കേസുകളിൽ പ്രതിയായ ആളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

സോളദേവനഹള്ളിയിലെ ബാറിൽ വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ഹെബ്ബാൾ സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ ജയറാം മദ്യപിക്കാനായി ബാറിൽ എത്തിയിരുന്നു. ഈ സമയം നാലംഗ സംഘം വടിവാളുകളുമായി ബാറിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഇവരെ കണ്ട് ജയറാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവർ വളഞ്ഞിട്ട് ഇയാളെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

സംഭവ സമയത്ത് ബാറിൽ ഉണ്ടായിരുന്നവർ അക്രമം കണ്ട് ഓടി രക്ഷപ്പെട്ടു. ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ മാത്രം ആറിൽ അധികം കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജയറാം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ALSO READ: വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ ‘ തുപ്പി’ പാചകം, യുവാവ് അറസ്റ്റിൽ; വീഡിയോ വൈറൽ

വിവാഹ ചടങ്ങിൽ ഭക്ഷണത്തിൽ തുപ്പി പാചകം ചെയ്ത യുവാവ് പോലീസ് പിടിയിൽ

വിവാഹ ചടങ്ങിൽ വെച്ച് റൊട്ടിയിൽ തുപ്പി പാകം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്. പാചകക്കാരനായ ഫർമാൻ ആണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം നടന്നത്.

ഫെബ്രുവരി 23ന് ഭോജ്പൂർ സ്വദേശിയായ വിനോദ് കുമാറിന്റെ മകളുടെ വിവാഹചടങ്ങിനിടെ ആണ് ഫർമാൻ ഭക്ഷണത്തിൽ തുപ്പി പാചകം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്ന് സംഭവത്തിൽ ഗാസിയാബാദിലെ സെയ്ദ്പൂർ സ്വദേശിയായ ഫർമാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം