Jayalalitha: നികുതി അടച്ചില്ല; ജയലളിതയുടെ ഹൈദരാബാദിലെ വീട് ജപ്തി ചെയ്തു
Jayalalithaa’s Hyderabad House Seized by GHMC: ഇതിന് പിന്നാലെയാണ് ജിഎച്ച്എംസിയുടെ നടപടി. മാര്‍ച്ച് 31 വരെ ഇളവുകളോടെ നികുതി അടയ്ക്കാന്‍ അവസരമുണ്ടെന്ന് ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആകെ 82,91,822 രൂപയാണ് കുടിശികയുള്ളത്. ഈ കെട്ടിടം മുമ്പ് സ്വകാര്യ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് വാണിജ്യ നികുതി ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ ചുമത്തുകയും ചെയ്തു.
ഹൈദരാബാദ്: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഹൈദരാബാദിലെ വീട് കണ്ടുകെട്ടി. ഹൈദരാബാദ് ശ്രീനഗര്‍ കോളിനിയിലുള്ള വീടാണ് കണ്ടുകെട്ടിയിരിക്കുന്നത്. നികുതി കുടിശിക ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി. ഹൈദരാബാദിലെ യൂസഫ്ഗുഡയിലെ ജിഎച്ച്എംസി സര്‍ക്കിള്‍-38, ശ്രീനഗര്‍ കോളനിയില്‍ ജി+4 ലാണ് ജയലളിതയുടെ വീട്.
ഈ വീടിന്റെ പേരിലുള്ള നികുതി 2017 മുതല്‍ അടച്ചിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ കെട്ടിടത്തിന്റെ നികുതി അടയ്ക്കണമെന്ന് കാണിക്ക് ജിഎച്ച്എംസി ഡെപ്യൂട്ടി കമ്മീഷണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ജയലളിതയുമായി ബന്ധപ്പെട്ട ആരും തയാറായില്ല.
ഇതിന് പിന്നാലെയാണ് ജിഎച്ച്എംസിയുടെ നടപടി. മാര്‍ച്ച് 31 വരെ ഇളവുകളോടെ നികുതി അടയ്ക്കാന്‍ അവസരമുണ്ടെന്ന് ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആകെ 82,91,822 രൂപയാണ് കുടിശികയുള്ളത്. ഈ കെട്ടിടം മുമ്പ് സ്വകാര്യ ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന് വാണിജ്യ നികുതി ജിഎച്ച്എംസി ഉദ്യോഗസ്ഥര്‍ ചുമത്തുകയും ചെയ്തു. എന്നാല്‍ 2017 മുതല്‍ ഈ കെട്ടിടം താമസത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ പക്ഷം.
ജയലളിതയുടെ അനന്തരവനും ചെന്നൈ സ്വദേശിയുമായ ദീപക് ജയകുമാര്‍ ഈ കെട്ടിടം താമസത്തിനായി നല്‍കണമെന്ന് ജിഎച്ച്എംസിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട നികുതിയില്‍ 90 ശതമാനം ഇളവാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കുന്നത്. മാര്‍ച്ച് 31 വരെ വണ്‍ ടൈം സെറ്റില്‍മെന്റ് സ്‌കീം നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ഈ നിയമം മാറും.