Namma Metro Updates: 10 മിനുട്ടിൽ ഒരു ട്രെയിൻ, നമ്മ മെട്രോയിൽ വരാൻ പോകുന്നത്
Bengaluru Namma Metro News Updates: പുതിയ ട്രെയിനുകൾക്കായുള്ള ആറാമത്തെ ട്രെയിൻ സെറ്റിലെ ആദ്യ മൂന്ന് കോച്ചുകൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ഇനിയുള്ള മൂന്ന് കോച്ചുകൾ നവംബർ അവസാനത്തോടെ എത്തിച്ചേരും.
ബെംഗളൂരു: മെട്രോയിൽ വമ്പൻ പരിഷ്കരണങ്ങൾക്ക് ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. ഇതിൻ്റെ ഭാഗമായി നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ കൂടുതൽ ട്രെയിനുകൾ ഉടനെത്തും. RV റോഡ്-ബൊമ്മസന്ദ്ര വരെയുള്ള ഭാഗമാണ് യെല്ലോ ലൈൻ. ഇവിടേക്കാണ് നവംബർ അവസാനത്തോടെ ആറാമത്തെ ട്രെയിൻസെറ്റ് എത്തുന്നത്. ഇങ്ങനെ വരുന്നതോടെ 12 മിനിട്ടിൽ ഒരു ട്രെയിൻ എന്നതായിരിക്കും കണക്ക്. ജനങ്ങൾക്ക് ഇതോടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സാധിക്കും എന്നാണ് വിശ്വാസം.
പുതിയ ട്രെയിനുകൾക്കായുള്ള ആറാമത്തെ ട്രെയിൻ സെറ്റിലെ ആദ്യ മൂന്ന് കോച്ചുകൾ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ഇനിയുള്ള മൂന്ന് കോച്ചുകൾ നവംബർ അവസാനത്തോടെ എത്തിച്ചേരും. ടൈറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിൻ്റെ പശ്ചിമ ബംഗാൾ പ്ലാൻ്റിൽ നിന്നാണ് ട്രെയിൻ സെറ്റ് എത്തുന്നത്.
എപ്പോൾ മുതൽ സർവ്വീസ്
പരിശോധനകൾ, ട്രയൽ എന്നിവക്കെല്ലാം ശേഷം ഡിസംബർ അവസാന ആഴ്ചയോടെ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 19.15 കി.മി ദൂരമാണ് മെട്രെ യെല്ലോ ലൈനിന് നിലവിൽ 15 മിനിട്ട് ഇടവേളകളിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. ഇതാണ് ഇനി മുതൽ 12 മിനിട്ടായി ചുരുങ്ങുന്നത്. ചിലപ്പോൾ അതിലും കുറയാനും സാധ്യതയുണ്ട്.
രാവിലെ ആറ് മണിക്കാണ് യെല്ലോ ലൈനിലെ സർവ്വീസ് ആരംഭിക്കുന്നത്. ഇത് ഇനി മുതൽ നേരത്തെയാകാൻ സാധ്യതയുണ്ട്. ഇതും യാത്രക്കാർക്ക് സഹായകരമാവും. ഓഗസ്റ്റ് 11-നാണ് യെല്ലാ ലൈൻ സർവ്വീസിനായി തുറന്നു തന്നത്. ശരാശരി 1 ലക്ഷം പേരെങ്കിലും യെല്ലോ ലൈനിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതേസമയം സർവ്വീസുകൾ നേരത്തെ ആരംഭിക്കണമെന്ന് ആവശ്യെപ്പെട്ട് കഴിഞ്ഞ ദിവസം ആർവി റോഡ് സ്റ്റേഷനിൽ ഒരു കൂട്ടം യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. നിലവിലെ സമയത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം.