റോഡിലൂടെ വലിച്ചിഴച്ചു! കൊച്ചുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി
ടൗണിൽ മാണിക്യത്തെ കണ്ടു എന്ന് വിവരം അറിഞ്ഞ മുത്തശ്ശി വെട്ടുകത്തിയുമായി അവിടെ എത്തുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ അമ്മ മകളെ മുത്തശ്ശിയുടെ വീട്ടിൽ ആക്കാൻ മാണിക്യത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഇതു മുതലെടുത്ത് ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് കുടുംബം ആരോപിക്കുന്നത്.

പ്രതീകാത്മക ചിത്രം
തമിഴ്നാട്: കരൂർ ജില്ലയിൽ നാലു വയസ്സുകാരി ആയ ചെറുകളെ ലൈംഗികമായി ഉപദ്രവിക്കാൻ നോക്കിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു. ശേഷം റോഡിലൂടെ വലിച്ചിഴച്ച സംഭവം നാട്ടിലാകെ ശ്രദ്ധയാവുകയാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ മാണിക്യം (31) എന്ന യുവാവിനെ ആണ് ആ വയോധിക വെട്ടി പരിക്കേൽപ്പിച്ചത്. ആ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മാണിക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി…
കുളിത്തലൈയ്ക്ക് സമീപത്തുള്ള ഗ്രാമത്തിൽ വെള്ളിയാഴ്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ വീടിനടുത്തായി താമസിക്കുന്ന വ്യക്തിയാണ് മാണിക്യം. ഇയാൾക്ക് ഈ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ അമ്മ മകളെ മുത്തശ്ശിയുടെ വീട്ടിൽ ആക്കാൻ മാണിക്യത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഇതു മുതലെടുത്ത് ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണ് കുടുംബം ആരോപിക്കുന്നത്.
ALSO READ:ഇടുക്കിയിൽ ഇരട്ടക്കൊലപാതകം; അച്ഛനെയും അമ്മയെയും കൊന്ന ശേഷം വിഡിയോ ബന്ധുവിന് അയച്ചു
അതിനുശേഷം ഇയാൾ പെൺകുട്ടിയെ മുത്തശ്ശിയുടെ വീടിനെ സമീപത്തുള്ള വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ താൻ നേരിട്ട് സംഭവം കുട്ടി മുത്തശ്ശിയോട് വിവരിച്ചതോടെയാണ് സംഭവം കുടുംബം അറിയുന്നത്. പിന്നാലെ മുത്തശ്ശി യുവാവിനെ തേടിയിറങ്ങി.വെള്ളിയാഴ്ച കുളിത്തലയിൽ ടൗണിൽ മാണിക്യത്തെ കണ്ടു എന്ന് വിവരം അറിഞ്ഞ മുത്തശ്ശി വെട്ടുകത്തിയുമായി അവിടെ എത്തുകയായിരുന്നു. ശേഷം കുളിത്തലയിൽ ടോൾപ്ലാസയ്ക്ക് സമീപത്തുള്ള ചായക്കടയിൽ വച്ച് ഇയാളെ കണ്ടതോടെ പുറകെ ഓടി റോഡിലൂടെ വലിച്ചിഴച്ച് പലതവണ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
മാത്രമല്ല മുത്തശ്ശിക്ക് പിന്നാലെ എത്തിയ മറ്റ് ബന്ധുക്കളും കുട്ടിയെ ഉപദ്രവിച്ച യുവാവിനെ മർദ്ദിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മുത്തശ്ശിയെ കസ്റ്റഡിയിൽ എടുക്കുകയും വെട്ടുകത്തി പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ ചികിത്സയിലുള്ള മാണിക്യത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY
A young man was hacked to death by the child’s grandmother in Karur district for sexually assaulting a four-year-old girl. The incident, which was later dragged along the road, is drawing nationwide attention. The young man, Manikyam (31), a construction worker, was hacked to death by the elderly woman.