സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; ദീപ്കെ ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ

Tragedy Strikes Abhijeet Dipke: Grandmother Dies While CJP Leader Remains Detained in Delhi: അതേസമയം അഭിജീതിൻ്റെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദീപ്കെയും നിലവിൽ ഛത്രപതി സംഭാജിനഗറിലാണുള്ളത്. ഇവരുടെ വീടിന് പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഇരുവരും ഉടൻ തന്നെ ഹിംഗോലിയിലേക്ക് തിരിക്കും എന്നാണ് വിവരം

സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; ദീപ്കെ ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ

അഭിജീത് ദീപ്കെ

Published: 

10 Oct 2026 | 03:55 PM

ഹിംഗോലി: കോക്രോച്ച് ജനതാപാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. മഹരാഷ്ട്രയിലെ ഹിംഗോലി ജില്ലയിലുള്ള സന്തുക് പിംപ്രി ഗ്രാമത്തിൽ വച്ച് ശനിയഴ്ചയായിരുന്നു അന്ത്യം. വർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ ചികിത്സയിലായിരുന്നു. അഭിജീതിൻ്റെ പിതാവ് ഭഗവാൻ ദീപ്കെയുടെ മാതാവാണ് മരണപ്പെട്ടത്. മുത്തശ്ശിയുടെ മരണവിവരം പുറത്തുവരുമ്പോൾ അഭിജീത് ഡൽഹിയിലായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെ മുംബൈയിൽ നിന്നും തിരിച്ച ദീപ്കെയെ ഡൽഹി വിമാനത്താവളത്തിൽവച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അതേസമയം അഭിജീതിൻ്റെ മാതാപിതാക്കളായ അനിതയും ഭഗവാൻ ദീപ്കെയും നിലവിൽ ഛത്രപതി സംഭാജിനഗറിലാണുള്ളത്. ഇവരുടെ വീടിന് പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഇരുവരും ഉടൻ തന്നെ ഹിംഗോലിയിലേക്ക് തിരിക്കും എന്നാണ് വിവരം. എന്നാൽ ഈ ഘട്ടത്തിൽ ഹിംഗോലിയിലേക്ക് യാത്ര ചെയ്യാൻ അഭിജീത് ദീപ്കെയെ ഡൽഹി പൊലീസ് അനുവദിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

Also Read: ഡൽഹിയിൽ പ്രതിഷേധ പരമ്പര: പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു

ജന്തർമന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെ ഇന്ദിരാഗന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അഭിജീത് ദീപ്കെയെയും മറ്റു സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക, എന്നിവരെയും പൊലീസ് തടഞ്ഞത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിനകത്ത് പ്രവേശിച്ചാണ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. വിമാനത്തിനുള്ളിലേക്ക് പൊലീസ് സംഘം പ്രവേശിക്കുന്നതിൻ്റെ വീഡിയോ ദിപ്കെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

‘ഞാൻ ഇങ്ങോട്ടുവന്നത് അറസ്റ്റ് വരിക്കാനാണ്, എന്നെ അറസ്റ്റ് ചെയ്യൂ’ എന്ന് അഭിജീത് ദീപ്കെ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. നേതാക്കളെ കസ്റ്റഡിയിലെടുത്ത വിവരം സി.ജി.പി സാമൂഹ്യ മാധ്യമങ്ങൾ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷനിൽ ക്രമക്കേടുകൾ നടന്നു എന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് സി.ജെ.പി നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്.

English Summary

CJP founder Abhijeet Dipke was detained by Delhi Police at the airport ahead of a protest. Concurrently, his grandmother passed away in Maharashtra, raising questions about his release for her last rites.

Loading...
Unable to load recommendations.
Follow Us
ചേന മുറിക്കുമ്പോൾ കൈ ചൊറിയാതിരിക്കാൻ ഒന്നല്ല, പല മാര്‍ഗങ്ങള്‍
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ