Wedding Calls Off: ‘അന്തസ്സിന് നിരക്കാത്ത പ്രവർത്തി’; ‘ചോളി കെ പിച്ചേ ക്യാഹേ..’ പാട്ടിന് നൃത്തം ചെയ്ത് വരൻ; കല്യാണം വേണ്ടെന്ന് വെച്ച് വധുവിന്റെ പിതാവ്

Bride's Father Calls of Wedding as Groom Dances to Choli Ke Piche Kyahe Song: വരന്റെ ഡാൻസിൽ പ്രകോപിതനായ വധുവിന്റെ പിതാവ് ഉടൻ തന്നെ പാട്ട് പ്ലേ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.

Wedding Calls Off: അന്തസ്സിന് നിരക്കാത്ത പ്രവർത്തി; ചോളി കെ പിച്ചേ ക്യാഹേ.. പാട്ടിന് നൃത്തം ചെയ്ത് വരൻ; കല്യാണം വേണ്ടെന്ന് വെച്ച് വധുവിന്റെ പിതാവ്

Representational Image

Updated On: 

02 Feb 2025 | 09:01 PM

ന്യൂഡൽഹി: ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ചോളി കെ പീച്ചേ ക്യാഹേ…’ എന്ന ഗാനത്തിന് വിവാഹ ചടങ്ങിൽ വരൻ നൃത്തം ചെയ്‍തത് മൂലം ഉണ്ടായ കോലാഹലങ്ങൾ ചെറുതൊന്നുമല്ല. ഡൽഹിയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ നിർബന്ധം മൂലമാണ് വരൻ ആ ഗാനത്തിന് നൃത്തം ചെയ്തത്. എന്നാൽ ആ തീരുമാനം ഇതുപോലൊരു സംഭവത്തിലേക്ക് നയിക്കുമെന്ന് ആരും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. നൃത്തം കൊണ്ടെത്തിച്ചത് കല്യാണം തന്നെ മുടങ്ങുന്ന അവസ്ഥയിലേക്കാണ്.

കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആളുകളിൽ ചിലർ പറയുന്നത് ഇപ്രകാരമാണ്. ചടങ്ങിനിടെ ‘ചോളി കെ പിച്ചേ ക്യാഹേ…’ എന്ന ഗാനം പ്ലേ ചെയ്തതിന് പിന്നാലെ വരന്റെ സുഹൃത്തുക്കൾ വരനെ നൃത്തം ചെയ്യാനായി ക്ഷണിച്ചു. സുഹൃത്തുക്കൾ വിളിച്ചത് കൊണ്ട് തന്നെ വരന് അത് നിഷേധിക്കാൻ സാധിച്ചില്ല. ഒടുവിൽ വരൻ പാട്ടിന് ചുവടു വെച്ചു.

ALSO READ: ഇതെന്ത് മറിമായം! ഗംഗാ തീരത്ത് നിന്ന് ചെളി വാരി യുവാവ്, ലഭിച്ചതോ നാണയങ്ങൾ; വീഡിയോ വൈറൽ

കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ എല്ലാം വരന് പ്രോത്സാഹനം നൽകുകയും ചെയ്തു. എന്നാൽ വധുവിന്റെ അച്ഛന് ഇത് ഒട്ടും ബോധിച്ചിരുന്നില്ല. വരന്റെ ഡാൻസിൽ പ്രകോപിതനായ വധുവിന്റെ പിതാവ് ഉടൻ തന്നെ പാട്ട് പ്ലേ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെടുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു.

തന്റെ കുടുംബത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു വരന്റെ പ്രവർത്തി എന്നാണ് പിതാവിന്റെ വാദം. ഇതിന് പിന്നാലെ അദ്ദേഹം വേദിയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. എന്നാൽ, വധുവിന് കല്യാണത്തിൽ നിന്ന് പിന്മാറാൻ താൽപര്യം ഉണ്ടായിരുന്നില്ല. ഇതൊരു സാധാരണ കാര്യം ആണെന്നും ഇക്കാര്യത്തിൽ പ്രകോപിതനാകേണ്ട കാര്യമില്ലെന്നും പറഞ്ഞ് അച്ഛനെ അനുനയിപ്പിക്കാൻ വധു ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്ന് എൻടിടിവി റിപ്പോർട്ട് ചെയ്തു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ