Teachers Day 2025: അറിവിലേക്ക് വഴിതെളിച്ചവർ, സ്വപ്നം കാണാൻ പഠിപ്പിച്ചവർ; ഇന്ന് അധ്യാപക ദിനം
Happy Teachers Day 2025: ലോകമെമ്പാടും ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിനാണ് ആഘോഷിക്കുക. വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്‌തുതിക്കാനും ഓർക്കാനുമാണ് ഈ ദിനം നമ്മൾ ആചരിക്കുന്നത്.

Teachers Day
മാതാ പിതാ ഗുരു ദൈവം എന്നാണ് നമ്മുടെ നാടിൻ്റെ സംസ്കാരം. മാപിതാക്കൾ കഴിഞ്ഞാൽ പിന്നെ അധ്യാപകരാണ് വിദ്യാർത്ഥികളെ സംബന്ധിച്ച് അവരുടെ ലോകം. അതും കഴിഞ്ഞേ ദൈവത്തിന് പോലും സ്ഥാനമുള്ളൂ. ദൈവത്തിനും മുകളിലാണ് നാം അധ്യാപകർക്ക് കൽപിക്കുന്ന സ്ഥാനം എന്നതാണ് ഇതിൻ്റെ അർത്ഥം. ഇന്ന് നമ്മൾ ഓരോരുത്തരും എത്തിനിൽക്കുന്നതിൻ്റെ പ്രധാന പങ്ക് നൽകേണ്ടത് അധ്യാപകർക്കാണ്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും മതിയാവില്ല.
അത്തരത്തിൽ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർക്കുക എന്നതാണ് അധ്യാപക ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടും ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കിൽ ഇന്ത്യയിൽ അധ്യാപക ദിനം സെപ്റ്റംബർ അഞ്ചിനാണ് ആഘോഷിക്കുക. വരും തലമുറയെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ സേവനത്തെ സ്‌തുതിക്കാനും ഓർക്കാനുമാണ് ഈ ദിനം നമ്മൾ ആചരിക്കുന്നത്. ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമാണ് നാം അധ്യാപകദിനമായി കൊണ്ടാടുന്നത്.
ചരിത്രവും പ്രത്യേകതകളും
ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതിയും രണ്ടാമത്തെ രാഷ്‌ട്രപതിയുമായ ഡോ. എസ് രാധാകൃഷ്‌ണന്റെ ജന്മദിനമാണ് സെപ്റ്റംബർ അഞ്ച്. ഇന്ത്യയിൽ ഈ ദിവസമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. സൈദ്ധാന്തികവും ദൈവശാസ്ത്രപരവും ധാർമ്മികവും സാമുദായികവും തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നൽകിയ സംഭവാനകൾ വളരം വലുതാണ്. 1962 മുതലാണ് ഈ ദിനം അധ്യാപക ദിനമായി ഇന്ത്യയിൽ ആചരിക്കാൻ തുടങ്ങിയത്.
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനം അനുഷ്‌ഠിക്കുന്ന വേളയിലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം ഒരു പ്രത്യേക ദിവസമായി ആഘോഷിക്കണമെന്ന ആവശ്യം ഉയർന്നത്. ഈ ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് വിദ്യാർത്ഥികൾ തന്നെയാണ് അദ്ദേഹത്തെ സമീപിച്ചത്. ഇതിന് പിന്നാലെ വിദ്യാർത്ഥികളുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന അധ്യാപകരെ ഓർക്കുന്ന ദിനമായി അത് ആഘോഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
സെപ്റ്റംബർ അഞ്ച് അധ്യാപക ദിനത്തിൽ രാജ്യമെമ്പാടും സ്‌കൂളുകളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് തിരോവോണ ദിവസമായതിനാൽ ഇക്കൊല്ലത്തെ അധ്യാപക ദിനം അവധി ദിവസമാണ് വന്നെത്തിയിരിക്കുന്നത്. അന്നേ ദിവസം അധ്യാപകരുടെ സഹനത്തെയും അവരുടെ കഴിവുകളെ ഓർക്കാനുമായി വിദ്യാലയളിൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.