Odisha’s Kesha Rani: കാൻസർ വന്നു മുടിപൊഴിഞ്ഞവർക്ക് വേണ്ടി ഇതാ ഇവിടെയുണ്ട് ഒരാൾ… മാതൃകയായി ഹരപ്രിയ

Harapriya Nayak, the first hair donor of Odisha: മുടിയില്ലാത്തതിനെ തുടർന്ന് മാനസികമായി തകർന്നടിഞ്ഞ തനിക്ക് ഹരപ്രിയയുടെ സ്ഥാപനം നൽകിയ വിഗ്ഗ് വലിയ ആശ്വാസമായെന്ന് കാൻസർ അതിജീവിച്ച സ്നേഹലത ലെൻക സാക്ഷ്യപ്പെടുത്തുന്നു.

Odishas Kesha Rani: കാൻസർ വന്നു മുടിപൊഴിഞ്ഞവർക്ക് വേണ്ടി ഇതാ ഇവിടെയുണ്ട് ഒരാൾ... മാതൃകയായി ഹരപ്രിയ

Hair donation

Updated On: 

27 Oct 2025 14:10 PM

ഭുവനേശ്വർ: കാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന രോഗികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, ആത്മവിശ്വാസം തിരികെ നൽകാൻ മുടി ദാനം ചെയ്യുന്നത് പതിവാക്കിയ ഒരാൾ ഒഡിഷയിലുണ്ട്. ഒഡീഷയിലെ ബാലസോർ സ്വദേശിനിയായ ഹരപ്രിയ നായക് എന്ന 34 കാരിയാണ് ഈ ഉദ്യമത്തിനു പിന്നിൽ. സ്വന്തം പ്രവർത്തനങ്ങളാണ് ‘കേശറാണി’ എന്ന പേര് ഹരപ്രിയയ്ക്ക് നേടി കൊടുത്തത്.

രോഗികളുടെ മാനസികാഘാതം അടുത്തറിഞ്ഞതോടെയാണ് ഹരപ്രിയ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ബന്ധുവിന് കാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ടതും തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകളും കണ്ടാണ് ഹരപ്രിയ സേവനരംഗത്തേക്ക് കടന്നുവന്നത്. 2021 ഡിസംബർ 26-ന് ഭദ്രക് സ്വദേശിനിയായ സരിത മിശ്രയ്ക്കായി ഹരപ്രിയ ആദ്യമായി മുടി ദാനം ചെയ്തു. മുടിയില്ലാത്തതിനെ തുടർന്ന് മാനസികമായി തകർന്നടിഞ്ഞ തനിക്ക് ഹരപ്രിയയുടെ സ്ഥാപനം നൽകിയ വിഗ്ഗ് വലിയ ആശ്വാസമായെന്ന് കാൻസർ അതിജീവിച്ച സ്നേഹലത ലെൻക സാക്ഷ്യപ്പെടുത്തുന്നു.

 

Also Read: Kerala Rain Alert: ദാ വീണ്ടും പേമാരി… ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് ഇങ്ങനെ

 

എം.എസ്.ഡബ്ല്യു. പൂർത്തിയാക്കിയ ഹരപ്രിയ, തൻ്റെ സന്നദ്ധ സംഘടനയായ SOPVA വഴി ‘മുടി ഉണ്ടെങ്കിൽ ദാനം ചെയ്യുക, ഇല്ലെങ്കിൽ സ്വീകരിക്കുക’ എന്ന പദ്ധതിക്ക് രൂപം നൽകി. കഴിഞ്ഞ വർഷങ്ങളിൽ 400-ഓളം പേരിൽ നിന്ന് മുടി ശേഖരിച്ചു. ഇതുവരെ 50-ഓളം രോഗികൾക്ക് വിഗ്ഗ് നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്തു. ദാനം ചെയ്യുന്ന മുടിക്ക് കുറഞ്ഞത് 12 ഇഞ്ച് നീളം ഉണ്ടായിരിക്കണം. സഹായിക്കാൻ താൽപ്പര്യമുള്ളവരിൽ നിന്ന് മുടി ശേഖരിച്ച് ഹൈദരാബാദിലെ കമ്പനി വഴി വിഗ്ഗാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ രോഗികൾക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഒഡീഷയിലെ ആദ്യത്തെ മുടി ദാതാവായി അറിയപ്പെടുന്ന ഹരപ്രിയയുടെ ഈ ഉദ്യമം മറ്റ് നിരവധി പേർക്ക് പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും