TV9 Highway Heroes: നിര്‍മിച്ചത് 60,000 കിലോമീറ്ററിലധികം ഹൈവേകള്‍, ഗതാഗതരംഗത്ത് വരുന്നത് വന്‍ മാറ്റങ്ങള്‍

Shriram Finance TV9 Highway Heroes season 2: റോഡപകടങ്ങളെയും ബ്ലാക്ക് സ്പോട്ടുകളെയും കുറിച്ച് മന്ത്രി ആശങ്ക ഉന്നയിച്ചു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 14,000 ബ്ലാക്ക് സ്പോട്ടുകൾ പരിഹരിച്ചിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഹൈവേ രൂപകൽപ്പനയെ കൂടുതൽ മികച്ചതാക്കിയെന്ന് മന്ത്രി

TV9 Highway Heroes: നിര്‍മിച്ചത് 60,000 കിലോമീറ്ററിലധികം ഹൈവേകള്‍, ഗതാഗതരംഗത്ത് വരുന്നത് വന്‍ മാറ്റങ്ങള്‍

ഹർഷ് മൽഹോത്ര

Published: 

15 Jul 2025 07:17 AM

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ സുരക്ഷിതമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ റോഡ്, ഗതാഗത, ഹൈവേ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര. ടിവി 9 നെറ്റ്‌വര്‍ക്കും ശ്രീറാം ഫിനാന്‍സും സംയുക്തമായി സംഘടിപ്പിട്ട ‘ഹൈവേ ഹീറോസ് സീസണ്‍ രണ്ടി’ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വിപ്ലവത്തിന്റെ മുൻനിരയില്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രവര്‍ത്തിച്ചെന്ന്‌ മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെയും നേതൃത്വത്തിന് കീഴിൽ, മന്ത്രാലയം 60,000 കിലോമീറ്ററിലധികം ഹൈവേകൾ നിർമ്മിച്ചു. ഇത് നാഷണല്‍ കണക്ടിവിറ്റി വര്‍ധിപ്പിച്ചെന്ന് ഹർഷ് മൽഹോത്ര പറഞ്ഞു.

ഡൽഹി-മുംബൈ എക്സ്പ്രസ് വേ, ഡൽഹി-മീററ്റ് എക്സ്പ്രസ് വേ, ദ്വാരക എക്സ്പ്രസ് വേ, അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേ, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. 2014നെ അപേക്ഷിച്ച് ഹൈവേ നിര്‍മ്മാണത്തിന്റെ വേഗത വര്‍ധിച്ചത് കാര്യക്ഷമമായ നടപടിക്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷത്തിനിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ടും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. വികസിത ഭാരതം 2047 എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നയപരവും പരിസ്ഥിതിപരവും ലോജിസ്റ്റിക്കൽ തടസ്സങ്ങളും പരിഹരിക്കുന്നതിന് മന്ത്രാലയം ഇടപെട്ടു. ഇ20 ലക്ഷ്യത്തിന് കീഴിൽ എത്തനോൾ മിശ്രിതം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിലുടനീളം ഏകദേശം 800 എത്തനോൾ ഉൽപാദന പദ്ധതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റോഡപകടങ്ങളെയും ബ്ലാക്ക് സ്പോട്ടുകളെയും കുറിച്ച് മന്ത്രി ആശങ്ക ഉന്നയിച്ചു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 14,000 ബ്ലാക്ക് സ്പോട്ടുകൾ പരിഹരിച്ചിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ഹൈവേ രൂപകൽപ്പനയെ കൂടുതൽ മികച്ചതാക്കി. ഇന്ത്യയുടെ ലോജിസ്റ്റിക്സ് മേഖലയുടെ നട്ടെല്ലായ ട്രക്ക് ഡ്രൈവർമാരുടെ ക്ഷേമത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പാതകളിലും, എക്സ്പ്രസ് വേകളിലുമായി 501 വേസൈഡ് സൗകര്യങ്ങൾ (WSA) സർക്കാർ നിലവിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ 94 സൗകര്യങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. , ഇന്ധന സ്റ്റേഷൻ, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ, ടോയ്‌ലറ്റുകൾ, കുടിവെള്ളം, പാർക്കിംഗ്, ഭക്ഷണശാലകൾ, ട്രക്ക് ഡ്രൈവർമാർക്കുള്ള ഡോർമിറ്ററികൾ തുടങ്ങിയവയും വേസൈഡ് സൗകര്യങ്ങളിൽ ലഭ്യമാണെന്ന് ഹർഷ് മൽഹോത്ര വ്യക്തമാക്കി.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ