Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; മരം വീണ് യുവാവിന് ദാരുണാന്ത്യം

Bengaluru Heavy Rain: കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിനിടയിലായി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെ വലച്ചു.

Bengaluru Heavy Rain: ബെംഗളൂരുവിൽ കനത്ത മഴ; മരം വീണ് യുവാവിന് ദാരുണാന്ത്യം
Published: 

02 May 2025 | 01:40 PM

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറായ ഇട്ടമഡു സ്വദേശി മഹേഷ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30ക്ക് ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വീഴുകയായിരുന്നു.

തെക്കൻ ബെംഗളൂരുവിലെ ബനശങ്കരിയിലെ കത്രിഗുപ്പെ മെയിൻ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് മരം വീണ് 45 വയസ്സുള്ള ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചത്. കനത്ത മഴയിൽ നിന്ന് രക്ഷപ്പെടാൻ ബസ് സ്റ്റോപ്പിന് സമീപം ഓട്ടോ പാർക്ക് ചെയ്തപ്പോഴാണ് അപകടം. വാഹനം നിർത്തിയപ്പോഴേക്ക് മരം കടപുഴകി ഓട്ടോയുടെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിലെ നിരവധി റോഡുകൾ വെള്ളത്തിനിടയിലായി. പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടത് യാത്രക്കാരെ വലച്ചു. മെയ് ആറ് വരെ നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും കർണാടക, തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് ബെംഗളൂരു റൂറൽ, കോലാർ, രാമനഗര, മൈസൂരു, ചിക്കബെല്ലാപൂർ, ചാമരാജനഗർ, ഹാസൻ, തുംകൂർ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ദാവണഗെരെ, ബെല്ലാരി, ചിത്രദുർഗ, മാണ്ഡ്യ എന്നിവിടങ്ങളിൽ മഴ ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ