Delhi Double Murder: നടവഴിയിലും വാതിലിന് മുന്നിലും ചോര, ഉള്ളിൽ രക്തത്തിൽ കുളച്ച് അമ്മയും മകനും; ഡൽഹിയിൽ ഇരട്ട കൊലപാതകം

Delhi Double Murder Case: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അദ്ദേഹം വാതിലിൽ തട്ടിയിട്ടും വീട് തുറന്നില്ല. മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നിയത്. പിന്നീട് നോക്കിയപ്പോൾ നടവഴിയിലും വാതിലിന് മുന്നിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു.

Delhi Double Murder: നടവഴിയിലും വാതിലിന് മുന്നിലും ചോര, ഉള്ളിൽ രക്തത്തിൽ കുളച്ച് അമ്മയും മകനും; ഡൽഹിയിൽ ഇരട്ട കൊലപാതകം

പ്രതീകാത്മക ചിത്രം

Updated On: 

04 Jul 2025 06:41 AM

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് ഇരട്ടകൊലപാതകം. ഡൽഹി ലജ്പത് നഗറിലാണ് അമ്മയെയും മകനെയും സഹായി കൊലപ്പെടുത്തിയത്. ശകാരിച്ചെന്ന് ആരോപിച്ചാണ് യുവതിയെയും 14 കാരനായ മകനെയും ഭർത്താവിൻറെ സഹായി കുത്തികൊലപ്പെടുത്തിയത്. രുചിക സെവാനി മകൻ കൃഷ് സെവാനി എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊലപാതകം നടത്തി രക്ഷപ്പെടുന്നതിനിടെ ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രയിൽ പ്രതിയെ പോലീസ് പിടികൂടി.

കഴിഞ ദിവസം രാത്രി ഒമ്പതരയോടെയാണ് രാജ്യത്തെ നടക്കിയ ഇരകൊലപാതകം അരങ്ങേറിയത്. ലജ്പത് നഗറിലെ മാർക്കറ്റിൽ തുണിക്കട നടത്തുന്നയാളാണ് രുചികയുടെ ഭർത്താവ് കുൽദീപ് സെവാനി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അദ്ദേഹം വാതിലിൽ തട്ടിയിട്ടും വീട് തുറന്നില്ല. മകനെയും ഭാര്യയെയും ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് സംശയം തോന്നിയത്. പിന്നീട് നോക്കിയപ്പോൾ നടവഴിയിലും വാതിലിന് മുന്നിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു.

ഉടൻ തന്നെ കുൽദീപ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് രുചികയുടെയും മകൻ കൃഷിന്റെയും മൃതദേഹം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭാര്യ രുചികയുടെ മൃതദേഹം കിടപ്പുമുറിയിലും മകൻറേത് ടോയ്ലെറ്റിലുമാണ് കിടന്നിരുന്നത്.

മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് പോലീസിൻ്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കുൽദീപിൻ്റെ തുണിക്കടയിലെ ജോലിക്കാരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. പിന്നീട് യുപിയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മുകേഷിനെ അറസ്റ്ര് ചെയ്യുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ