AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lover’s Honour Killing: ‘പ്രണയം ജയിച്ചു, അവർ തോറ്റു’; ജാതിയുടെ പേരിൽ കാമുകനെ വെടിവച്ചു കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി

Girl Friend ‘Marries’ Deceased Lover: ശവസംസ്കാര ചടങ്ങിൽ യുവാവിൻ്റെ മൃതദേഹത്തിൽ മാല ചാർത്തി സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹം ചെയ്ത് വീട്ടുകാരോട് പ്രതികാരം തീർത്തിരിക്കുകയാണ് കാമുകി.

Lover’s Honour Killing: ‘പ്രണയം ജയിച്ചു, അവർ തോറ്റു’; ജാതിയുടെ പേരിൽ കാമുകനെ വെടിവച്ചു കൊന്നു; മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി
Lover's Honour Killing
sarika-kp
Sarika KP | Updated On: 30 Nov 2025 19:42 PM

മുംബൈ: ജാതിയുടെ പേരിൽ‌ മകളുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി വീട്ടുകാർ‌. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ ആഞ്ചലിന്റെ വീട്ടുകാർ വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ
സംഭവം. ഇതിനു പിന്നാലെ ശവസംസ്കാര ചടങ്ങിൽ യുവാവിൻ്റെ മൃതദേഹത്തിൽ മാല ചാർത്തി വിവാഹം ചെയ്ത് വീട്ടുകാരോട് പ്രതികാരം തീർത്തിരിക്കുകയാണ് കാമുകി.

ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ സഹോദരൻമാർ വഴിയാണ് സക്ഷം ടേറ്റിനെ യുവതി പരിചയപ്പെട്ടത്. വീട്ടിലെ പതിവു സന്ദർശനങ്ങളിലൂടെ അവർ കൂടുതൽ അടുത്തു. എന്നാൽ ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടതിനാൽ ആഞ്ചലിൻ്റെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതിനിടെയിൽ നിരവധി ഭീഷണികളുണ്ടായിട്ടും ആഞ്ചൽ ടേറ്റുമായുള്ള ബന്ധം തുടർന്നു.

Also Read:തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചു, 10 പേർക്ക് ദാരുണാന്ത്യം

ഇതിനിടെയിൽ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു. ഇതോടെ അവർ ടേറ്റിനെ മർദിച്ചശേഷം തലയ്ക്ക് വെടിവയ്ക്കുകയും  കല്ലുകൊണ്ട് തല തകർക്കുകയുമായിരുന്നു. ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇതിനു പിന്നാലെ അന്ത്യകർമം നടക്കുന്ന സ്ഥലത്ത് എത്തി കാമുകൻ്റെ മൃതദേഹത്തിൽ മഞ്ഞൾ ചാർത്തുകയും സ്വന്തം നെറ്റിയിൽ സിന്ദൂരം അണിയുകയും ചെയ്യുകയായിരുന്നു. ഇനിയുള്ള ജീവിതകാലം മുഴുവൻ ടേറ്റിൻ്റെ വീട്ടിൽ കഴിയാനാണ് യുവതിയുടെ തീരുമാനം. ‘സക്ഷമിൻ്റെ മരണത്തിലും ഞങ്ങളുടെ പ്രണയം ജയിച്ചു, എൻ്റെ അച്ഛനും സഹോദരങ്ങൾക്കും തോറ്റു,’ എന്ന് ആഞ്ചൽ പറഞ്ഞു. ടേറ്റിനെ കൊന്നവർക്ക് വധശിക്ഷ നൽകണമെന്നും യുവതി പറഞ്ഞു. അതേസമയം സംഭവത്തിൽ ആറുപേർക്കെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.