വെജിറ്റേറിയൻ കസ്റ്റമർക്ക് ചിക്കൻ ബിരിയാണി നൽകി; ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

Jharkhand Biryani Murder : ജാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. പാഴ്സൽ നൽകിയ ബിരിയാണിയാണ് മാറിയത് പോയത്.

വെജിറ്റേറിയൻ കസ്റ്റമർക്ക് ചിക്കൻ ബിരിയാണി നൽകി; ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

പ്രതീകാത്മക ചിത്രം

Published: 

19 Oct 2025 17:58 PM

റാഞ്ചി : പാഴ്സൽ നൽകിയ ബിരിയാണി മാറി പോയതിന് ജാർഖണ്ഡിലെ റാഞ്ചിയിൽ ഹോട്ടലുടമയെ വെടിവെച്ചു കൊന്നു. വെജിറ്റേറിയൻ കസ്റ്റമർക്ക് ചിക്കൻ ബിരിയാണി നൽകിയെന്നാരോപിച്ചുകൊണ്ട് ഒരു സംഘമെത്തിയാണ് ഹോടലുടമയെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഇന്നലെ ശനിയാഴ്ച രാത്രി 11.30ന് കങ്കെ-പിത്തോറിയ റോഡിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം നടന്നത്.

രാത്രി 11ന് ഒരാളെത്തി വെജിറ്റേറിയൻ ബിരിയാണി പാഴ്സലായി വാങ്ങി കൊണ്ടുപോയി. കുറച്ച് നേരത്തിന് ശേഷം അതെ വ്യക്തിയും മറ്റ് ചിലരും സംഘം ചേർന്നെത്തി ഹോട്ടൽ ആക്രമിക്കുകയായിരുന്നു. വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി പാഴ്സൽ നൽകിയെന്നാരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. തുടർന്ന് ഹോട്ടലുടമയുടെ നേർക്ക് വെടി ഉതർക്കുകയായിരുന്നുയെന്ന് റാഞ്ചി റൂറൽ എസ്പി പ്രവീൺ പുഷ്കർ പറഞ്ഞു.

ALSO READ : Love Failure: പ്രണയം നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു; പ്രതിയ്ക്കായി അന്വേഷണം

47കാരനായ വിജയ് കുമാർ നാഗാണ് വെടിയേറ്റ് മരിച്ച ഹോട്ടലുടമ. വിജയ് കുമാറിൻ്റെ നെഞ്ചിൻ്റെ ഭാഗത്ത് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഹോട്ടലുടമ മരണപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ അക്രമകൾ ഒളിവിൽ പോയെന്നും അവർക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു. അക്രമികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും