ഭാര്യയെ കബളിപ്പിച്ച് പെൺസുഹൃത്തിനൊപ്പം മലേഷ്യൻ യാത്ര; ഭർത്താവിന് കിട്ടിയത് എട്ടിൻ്റെ പണി!

Secret Malaysian Trip with Girlfriend: Husband's Web of Lies Exposed: ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടിയാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുന്നത് എന്നാണ് 46 കാരനായ വ്യവസായി ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തടഞ്ഞു. പഴയ പാസ്പോർട്ടാണ് ഇവർ യാത്രക്കായി ഉപയോഗിച്ചത്. ഈ പാസ്പോർട്ട് നഷ്ടപ്പെട്ടതായി ഇവർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ യാത്ര ചെയ്യാനാകില്ല എന്ന് വ്യക്തമായി

ഭാര്യയെ കബളിപ്പിച്ച് പെൺസുഹൃത്തിനൊപ്പം മലേഷ്യൻ യാത്ര; ഭർത്താവിന് കിട്ടിയത് എട്ടിൻ്റെ പണി!

പ്രതീകാത്മക ചിത്രം

Published: 

19 Sep 2026 | 03:40 PM

മുംബൈ: ബിസിനസ്സ് ആവശ്യത്തിനെന്ന് പറഞ്ഞ് ഭാര്യയെ കബളിപ്പിച്ച് പെൺസുഹൃത്തിനൊപ്പം മലേഷ്യയിലേക്ക് യാത്ര പോകാൻ ശ്രമിച്ച പൂനെ സ്വദേശിയായ വ്യവസായിക്ക് കിട്ടിയത് എട്ടിൻ്റെ പണി. പെൺസുഹൃത്തിന് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെ സ്വയം കുഴിച്ച കുഴിയിൽ തന്നെ ഭർത്താവ് വീഴുകയായിരുന്നു. യാത്ര മുടങ്ങിയതോടെ ഇയാൾ പിടിച്ചുനിൽക്കാൻ ഭാര്യയോട് പറഞ്ഞ കള്ളമാണ് പ്രശ്നങ്ങൾക്ക് കാരണം. ഒടുവിൽ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതോടെ സകല കള്ളവും പുറത്താവുകയായിരുന്നു.

ബിസിനസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടിയാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോകുന്നത് എന്നാണ് 46 കാരനായ വ്യവസായി ഭാര്യയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തടഞ്ഞു. പഴയ പാസ്പോർട്ടാണ് ഇവർ യാത്രക്കായി ഉപയോഗിച്ചത്. ഈ പാസ്പോർട്ട് നഷ്ടപ്പെട്ടതായി ഇവർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതിനാൽ യാത്ര ചെയ്യാനാകില്ല എന്ന് വ്യക്തമായി.

Also Read: ആദ്യ ഭാര്യയുമായുള്ള അടുപ്പം തുടർന്നു; കാമുകൻ്റെ സഹായത്തോടെ ഭർത്തവിനെ കൊലപ്പെടുത്തി യുവതി

സംഭവത്തിൽ നിയമനടപടി ഉണ്ടാകുമെന്നും തന്നോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന വിവരം ഭാര്യ അറിയുമെന്നും ഭയന്ന വ്യവസായി ഉടൻ യാത്ര റദ്ദാക്കി. തുടർന്ന് സ്വന്തം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം വിമാനത്താവളത്തിലെ ലാൻഡ് ലൈനിൽ നിന്നും ഭാര്യയെ വിളിച്ചു. ഇമിഗ്രേഷൻ പ്രശ്നങ്ങൾ കാരണം തൻ്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവച്ചിരിക്കുകയാണ് എന്ന് ഇയാൾ ഭാര്യയോട് കള്ളം പറയുകയും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്ന ത്രീക്കൊപ്പം ഇദ്ദേഹം ഛത്രപതി ശിവജി മഹരാജ് ടെർമിൻസ് റെയിൽവേ സ്റ്റേഷനിലേക്ക് പോയി

അടുത്ത ദിവസം ഭാര്യയെ വാട്ട്സ് ആപ്പിൽ വീഡിയോ കോളിൽ വിളിച്ച് ഇദ്ദേഹം ഇതേ കള്ളം തന്നെ ആവർത്തിച്ചിരുന്നു. ഇതിന് ശേഷം ഫോൺ പൂർണമായും സ്വിച്ച് ഓഫ് ചെയ്തു. ഭർത്താവിനെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ പരിഭ്രാന്തിയിലായ ഭാര്യ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയതാകാം എന്ന് ഭയന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചും. എന്നാൽ ഈ വിവരം ലഭിച്ചതോടെ വ്യവസായി അന്ന് രാത്രി തന്നെ സഹാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഭാര്യയോട് കള്ളം പറഞ്ഞതാണ് എന്ന് ഇയാൾ പൊലിസിനോട് സമ്മതിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

English Summary

A Pune businessman faked an immigration issue after his female companion was stopped at Mumbai airport. He went missing, prompting his wife to file a kidnapping FIR before he confessed.

Loading...
Unable to load recommendations.
Follow Us
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട