Seema Haider: ‘ഞാന്‍ ഇന്ത്യയുടെ മരുമകളാണ്, എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണം’;സീമാ ഹൈദര്‍

Seema Haider's Case: ഞാനിപ്പോള്‍ ഇന്ത്യയിലെ അഭയാര്‍ഥിയാണെന്ന് പ്രധാനമന്ത്രി മോദിജിയെയും യുപി മുഖ്യമന്ത്രി യോഗിജിയെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സീമ വിഡിയോയിൽ പറയുന്നത്.

Seema Haider: ഞാന്‍ ഇന്ത്യയുടെ മരുമകളാണ്, എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണം;സീമാ ഹൈദര്‍

Seema Haider

Published: 

26 Apr 2025 | 08:45 PM

ന്യൂഡൽഹി: പബ്ജി ​ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവുമായി ജീവിക്കാൻ ഇന്ത്യയിലെത്തി പാക്കിസ്ഥാൻ യുവതി സീമ ഹൈദരിനെ ആരും മറന്ന് കാണില്ല. ഉത്തർപ്രദേശിൽ തന്റെ ഭർത്താവിനും കുട്ടികൾക്കുമൊപ്പം കഴിയുകയാണ് സീമ. സ്വന്തമായി യൂട്യൂബ് ചാനൽ നടത്തി സന്തോഷ ജീവിതം നയിക്കുന്ന സീമ ഹൈദർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാരെല്ലാം ഇന്ത്യ വിടണമെന്ന നിർദ്ദേശം എത്തിയതോടെയാണ് സീമ വീണ്ടും ചർച്ചയാകുന്നത്. എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലായ യുവതി ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സീമ ഹൈദറിന്റെ അഭ്യർഥന. താൻ ഇപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ ജീവിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോടും അഭ്യർഥിക്കുകയാണെന്നും സീമ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. താന്‍ പാക്കിസ്ഥാന്റെ മകളാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. ഞാനിപ്പോള്‍ ഇന്ത്യയിലെ അഭയാര്‍ഥിയാണെന്ന് പ്രധാനമന്ത്രി മോദിജിയെയും യുപി മുഖ്യമന്ത്രി യോഗിജിയെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സീമ വിഡിയോയിൽ പറയുന്നത്.

Also Read:‘പബ്ജി പ്രണയ നായിക’ സീമ ഹൈദറിനെ ഓര്‍മയില്ലേ? ഇപ്പോള്‍ യൂട്യൂബ് താരം, മാസം ഒരുലക്ഷം രൂപവരെ വരുമാനം

രണ്ട് വർഷം മുൻപാണ് യുപി സ്വദേശിയായ സച്ചിൻ മീണയെ അന്വേഷിച്ച് സീമ ഇന്ത്യയിൽ എത്തിയത്. നേപ്പാൾ വഴി ഇന്ത്യയിലെത്തിയ സീമ പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയാണ്. പബ്ജി വഴിയാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ സീമ നേരത്തെ വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ യുവതിക്ക് നാലു കുട്ടികളുണ്ട്. കുട്ടികളെയും കൂട്ടിയാണ് യുവതി ഇന്ത്യയിലെത്തിയത്. സച്ചിൻ–സീമ ദമ്പതികൾക്ക് ഒരു കുഞ്ഞുമുണ്ട്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ