AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jammu & Kashmir IED Blast : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ

J&K Akhnoor IED Blast : പെട്രോളിങ്ങിനിടെയാണ് കുഴിബോംബ് പൊട്ടിയത്. ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു

Jammu & Kashmir IED Blast : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 11 Feb 2025 | 08:03 PM

ന്യൂ ഡൽഹി : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവന്മാർക്ക് വീരമൃത്യു. കശ്മീരിലെ അഖ്നൂർ സെക്ടറിലെ ലലിയേലിയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രണ്ട് ജവാന്‍മാരുടെ മരണം സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് ഫെബ്രുവരി 11-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പെട്രോളിങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരു ജവാന് പരിക്കേൽക്കുകയും ചെയ്തു.

മൂന്ന് പേരടങ്ങുന്ന സംഘമാണ് പെട്രോളിങ്ങിനായി പോയത്. സംഭവ സ്ഥലത്ത് വെച്ച് രണ്ട് ജവൻമാരുടെ ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ജവാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഫോടനത്തിന് മേഖലയിൽ കൂടുതൽ സേന സൈന്യം വിന്യസിപ്പിച്ചു. സൈന്യത്തിൻ്റെ നേതൃത്വത്തിൽ മേഖലയിൽ തിരച്ചിലും പുരോഗമിക്കുകയാണ്.

സ്ഫോടനം സ്ഥിരീകരിച്ചുകൊണ്ടുള്ള സൈന്യത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്