Crime News : റെയ്ൻക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ കള്ളൻ ബാങ്കിൽ നിന്നും തട്ടിയത് ആറ് ലക്ഷം രൂപ; സംഭവം നടന്നത് പട്ടാപ്പകൽ

Indore PNB Bank Loot Case : സെക്യുരിറ്റി ജീവനക്കാരുടെ കൈയ്യിൽ കാണുന്ന തോക്കുമായിട്ടാണ് കള്ളൻ ബാങ്കിനുള്ളിലേക്ക് പ്രവേശിച്ചത്. ബാങ്കിൻ്റെ പ്രവർത്തി സമയം കഴിഞ്ഞുള്ള വേളയിലാണ് മോഷണമുണ്ടായിരിക്കുന്നത്.

Crime News : റെയ്ൻക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ കള്ളൻ ബാങ്കിൽ നിന്നും തട്ടിയത് ആറ് ലക്ഷം രൂപ; സംഭവം നടന്നത് പട്ടാപ്പകൽ
Published: 

17 Jul 2024 17:24 PM

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ പട്ടാപ്പകൽ ബാങ്കിൽ നിന്നും ആറ് ലക്ഷം രൂപ കൊള്ളയടിച്ചു. ഇൻഡോറിലെ വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷ്ണൽ ബാങ്കിൽ (Punjab National Bank) നിന്നും പണം കവർന്നത്. ബാങ്കിൻ്റെ പ്രവർത്തി സമയം കഴിഞ്ഞ വേളയിൽ റെയ്ൻക്കോട്ട് ധരിച്ച് ബൈക്കിലെത്തിയ ഒരാളാണ് തോക്ക് ചൂണ്ടി പണം തട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻഡോറിലെ സ്കീം 54ൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിന്നാണ് തോക്ക് ധരിച്ചെത്തിയാൾ പണം കവർന്നത്.

പ്രവർത്തി സമയം കഴിഞ്ഞ വൈകിട്ട് അഞ്ച് മണിയോടെ റെയ്ക്കോട്ട് ധരിച്ച ഒരാൾ ബാങ്കിലേക്ക് പ്രവേശിക്കുന്നത്.തുടർന്ന് ലൈസെൻസുള്ള സെക്യുരിറ്റി ജീവനക്കാർ ഉപയോഗിക്കുന്ന തോക്കുയർത്തി വെടിയുർതത്തിന് മോഷ്ടാവ് ജീവനക്കാരെ ഭീഷിണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഉടൻ പോലീസിന് വിവരം ലഭിച്ചെങ്കിലും മോഷ്ടാവ് കടന്നുകളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് ആരംഭിക്കുകയും ചെയ്തു.

ALSO READ : Witchcraft Crime: പനി മാറാൻ മന്ത്രവാദം; ക്രൂര മർദ്ദനത്തിനിരയായ മൂന്നുവയസുകാരി മരിച്ചു


അതേസമയം തോക്ക് ചൂണ്ടിയുള്ള മോഷണ രീതി പ്രദേശത്ത് വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പിഎൻബി ബാങ്കിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. മോഷ്ടാവിനെ ഉടൻ പിടികൂടുമെന്ന് ഇൻഡോർ എസി അമിത് സിങ് പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും