AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence day 2025: എന്തുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അർധാരാത്രിയിൽ ലഭിച്ചു, ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും ആ കാരണം അറിയണ്ടേ…

Why Did India Gain Independence at Midnight: ഓഗസ്റ്റ് 15 ഒരു ശുഭകരമായ ദിവസമല്ലെന്ന് ഭാരതത്തിലെ ജ്യോതിഷികൾ ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചതുർദശിയും അശുഭകരമായ അമാവാസി ദിവസവും ഒത്തുചേരുന്ന ഒന്നായിരുന്നു അന്ന്

Independence day 2025: എന്തുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അർധാരാത്രിയിൽ ലഭിച്ചു, ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും ആ കാരണം അറിയണ്ടേ…
Independence Day 2025Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 14 Aug 2025 17:59 PM

ന്യൂഡൽഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അർദ്ധരാത്രിയിൽ ആയിരുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്തുകൊണ്ടാണ് പകൽ സമയത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താതിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അത് കേവലം ചരിത്രപരമായ ഒരു തീരുമാനം മാത്രമായിരുന്നില്ല. ബ്രിട്ടീഷ് താത്പര്യങ്ങളും ഇന്ത്യൻ നേതാക്കളുടെ ആഗ്രഹവും ജ്യോതിഷപരമായ വിശ്വാസവും എല്ലാം ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.

 

വൈസ്രോയിയുടെ തീരുമാനം

 

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ രണ്ടാം വാർഷിക ദിനം എന്ന നിലയിലായിരുന്നു അന്നത്തെ വൈസ്രോയി മൗണ്ട് ബാറ്റൺ ഓഗസ്റ്റ് 15 എന്ന തീയതി തെരഞ്ഞെടുത്തത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അതൊരു വിജയദിവസമായിരുന്നു. മൗണ്ട് ബാറ്റൺ ഏകപക്ഷീയമായി തീരുമാനിച്ചതാണ് ഈ ദിവസം.

 

ജ്യോതിഷികളുടെ മുന്നറിയിപ്പ്

 

ഓഗസ്റ്റ് 15 ഒരു ശുഭകരമായ ദിവസമല്ലെന്ന് ഭാരതത്തിലെ ജ്യോതിഷികൾ ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചതുർദശിയും അശുഭകരമായ അമാവാസി ദിവസവും ഒത്തുചേരുന്ന ഒന്നായിരുന്നു അന്ന് ഓഗസ്റ്റ് 15. അന്ന് അധികാരം കൈമാറിയാൽ ഇന്ത്യക്ക് ദുരിതങ്ങൾ ഉണ്ടാവുമെന്ന് അന്നേ അവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മൗണ്ട് ബാറ്റൻ തന്നെ തീരുമാനം മാറ്റിയില്ല. അതിനാൽ തന്നെ ഇന്ത്യൻ നേതാക്കളും ജ്യോതിഷികളും ചേർന്ന് ഒരു തീരുമാനം എടുത്തു.

Read more – നാളെ മുതൽ തുടങ്ങുന്ന ഒഴിവുദിനങ്ങൾ, സംസ്ഥാനത്ത് ഈ വാരാന്ത്യത്തിൽ ഏതൊക്കെ സ്ഥാപനങ്ങൾക്ക് അവധിയെന്ന് അറിയാ

രാത്രി 12 മണിക്ക് മുമ്പ് അതായത് ഓഗസ്റ്റ് 14ന് രാത്രി 11 59ന് അധികാരം കൈമാറുന്ന ചടങ്ങ് ആരംഭിക്കാനും പതിനഞ്ചാം തീയതിയിലേക്ക് കടക്കുമ്പോൾ ചടങ്ങ് പൂർത്തിയാക്കാൻ ധാരണയായി. ഹിന്ദു കലണ്ടർ അനുസരിച്ച് സൂര്യോദയത്തോടെയാണ് ദിവസം ആരംഭിക്കുന്നത്. എന്നാൽ ഓഗസ്റ്റ് 15ന്റെ ഫലം വരികയും ഇല്ല.

 

ജവഹർലാൽ നെഹ്റുവിന്റെ പ്രസംഗം

 

അർദ്ധരാത്രി ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ത്യയുടെ ഒരു പുതിയ തുടക്കത്തിലാണ് അടയാളപ്പെടുത്തിയത്. വിധിയുമായുള്ള കൂടിക്കാഴ്ച എന്നാണ് ഓഗസ്റ്റ് 14 അർദ്ധരാത്രിയിൽ അന്നത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രധാനമായ ആ പ്രസംഗം അറിയപ്പെട്ടത്.

ഇന്ത്യൻ സ്വാതന്ത്രസമരം അതിന്റെ പാരമ്യത്തിൽ എത്തിയ ഒരു നിമിഷം എന്നതിലുപരി ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം കുറിച്ച് കൊണ്ട് പുലർച്ചെ 12 മണിക്ക് നടന്ന അധികാര കൈമാറ്റം ഈ രാജ്യത്തെ കൂടുതൽ അവിസ്മരണീയമാക്കുന്നു.