AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence day 2025: ആദ്യ ഇന്ത്യൻ പതാകയിൽ മഞ്ഞയും ചുവപ്പും നിറവും; ത്രിവർണ പതാകയുടെ കഥ ഇങ്ങനെ…

History of Tricolour flag: ദേശീയ പതാകയിൽ ആദ്യം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളും ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എന്ന് മുതലായിരിക്കും ത്രിവർണ പതാക ഉപയോ​ഗിച്ച് തുടങ്ങിയത്?

Independence day 2025: ആദ്യ ഇന്ത്യൻ പതാകയിൽ മഞ്ഞയും ചുവപ്പും നിറവും; ത്രിവർണ പതാകയുടെ കഥ ഇങ്ങനെ…
Indian FlagImage Credit source: PTI
nithya
Nithya Vinu | Published: 14 Aug 2025 18:39 PM

ഇന്ത്യ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം തെളിയുന്ന ചിത്രം ദേശീയ പതാകയുടേതാകും. കുങ്കുമം, വെള്ള, പച്ച നിറങ്ങളിലുള്ള ത്രിവർണ പതാകയുടേത്. എന്നാൽ നമ്മുടെ ദേശീയ പതാകയിൽ ആദ്യം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളും ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? എങ്കിൽ എന്ന് മുതലായിരിക്കും ത്രിവർണ പതാക ഉപയോ​ഗിച്ച് തുടങ്ങിയത്?

ചുവപ്പും മഞ്ഞയും

മൂന്ന് തിരശ്ചീനമായ വരകളിൽ മുകളിൽ നിന്ന് താഴേക്ക് പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ ആലേഖനം ചെയ്ത പതാകയായിരുന്നു ആദ്യത്തെ ഇന്ത്യൻ പതാക. ഈ ദേശീയ പതാക 1906 ഓഗസ്റ്റ് 7ന് കൊൽക്കത്തയിലെ പാർസി ബഗൻ സ്ക്വയറിൽ (ഗ്രീൻ പാർക്ക്) ഉയർത്തുകയായിരുന്നു. അതിലെ പച്ച വരയിൽ 8 താമരകളും, ചുവന്ന വരയിൽ ചന്ദ്രക്കലയും സൂര്യനും ഉണ്ടായിരുന്നു.

എന്നാൽ ഒരു വർഷത്തിന് ശേഷം, 1907 ൽ മാഡം കാമയും സംഘവും രണ്ടാമത്തെ പതാക ഉയർത്തി. ആദ്യത്തെ പതാകയിൽ നിന്ന് ചില മാറ്റങ്ങൾ ഇവയ്ക്കുണ്ടായിരുന്നു. കളിലുള്ള വരയുടെ നിറം കുങ്കുമത്തിലേക്ക് മാറ്റികയും, മധ്യഭാഗം മഞ്ഞയായി തുടരുകയും ചെയ്തു. ഏറ്റവും താഴെയുള്ള വര പച്ചയായി മാറി. ചന്ദ്രക്കലയുടെയും സൂര്യന്റെയും സ്ഥാനം മാറിയപ്പോൾ മുകളിലെ വരയിലെ താമരകളെ മാറ്റി പകരം നക്ഷത്രങ്ങളെ ആലേഖനം ചെയ്തു.

READ ALSO: എന്തുകൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അർധാരാത്രിയിൽ ലഭിച്ചു, ഈ സ്വാതന്ത്ര്യദിനത്തിലെങ്കിലും ആ കാരണം അറിയണ്ടേ…

മൂന്നാമത്തെ പതാക

തുടർന്ന് 1917 ലെ ഹോം റൂൾ പ്രസ്ഥാനത്തിൽ ഡോ. ആനി ബസന്റും ലോകമാന്യ ബാലഗംഗാധര തിലകും ഒരുമിച്ചു ചേർന്ന് മൂന്നാമത്തെ പതാക ഉയർത്തി. ഇതിൽ അഞ്ച് ചുവപ്പും നാല് പച്ച തിരശ്ചീന വരകളും മാറിമാറി ആലേഖനം ചെയ്തിരുന്നു. ഇടത് വശത്ത്, മുകളിലെ മൂലയിൽ  യൂണിയൻ ജാക്കും പതാകയിൽ ഏഴ് നക്ഷത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. കൂടാതെ പതാകയുടെ ഒരു മൂലയിൽ വെളുത്ത ചന്ദ്രക്കലയും നക്ഷത്രവും ചേർത്തിരുന്നു.

വർഷങ്ങൾക്ക് ശേഷം 1921ൽ 1921-ല്‍ മഹാത്മാഗാന്ധിയാണ് കോണ്‍ഗ്രസിന് വേണ്ടി ഇന്ത്യന്‍ ദേശീയ പതാക എന്ന ആശയം മുന്നോട്ട് വെച്ചത്. ഇത് രൂപകല്‍പ്പന ചെയ്തത് പിംഗളി വെങ്കയ്യയാണ്. കുങ്കുമം, പച്ച എന്നീ രണ്ട് നിറങ്ങളുള്ള പതാകയായിരുന്നു അത്. എന്നാൽ വെളുത്ത നിറം കൂടി ചേർക്കാൻ ഗാന്ധിജി നിർദ്ദേശിച്ചു. കൂടാതെ രാഷ്ട്ര പുരോഗതിയുടെ പ്രതീകമായി ഒരു കറങ്ങുന്ന ചക്രം കൂടി ചേർക്കാൻ അദ്ദേഹം പറഞ്ഞു.

ത്രിവർണ്ണ പതാക

1931ൽ ത്രിവർണ്ണ പതാകയെ നമ്മുടെ ദേശീയ പതാകയായി സ്വീകരിക്കാനുള്ള പ്രമേയം പാസാക്കി. 1947 ജൂലൈ 22ന് സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ പതാകയെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. തുടർന്ന് രാഷ്ട്ര പുരോഗതിയെ സൂചിപ്പിക്കുന്ന കറങ്ങുന്ന ചക്രത്തിന് പകരം അശോക ചക്രവർത്തിയുടെ ധർമ്മചക്രത്തെ പതാകയുടെ മധ്യത്തിലുള്ള ധർമ്മത്തെ ആലേഖനം ചെയ്യുന്ന ചിഹ്നമാക്കി മാറ്റി.

കുങ്കുമ നിറം നമ്മുടെ രാജ്യത്തിന്റെ ശക്തിയേയും ധൈര്യത്തേയും സൂചിപ്പിക്കുന്നു. വെളുത്ത നിറം സൂചിപ്പിക്കുന്നത് സത്യവും നീതിയും ധര്‍മ്മവും സമാധാനവും ആണ്. പച്ച നിറം ഭൂമിയുടെ വളര്‍ച്ചയും ഫലഭൂയിഷ്ടതയും ഐശ്വര്യവും സൂചിപ്പിക്കുന്നു.