India Pakistan Conflict: വീണ്ടും കടുപ്പിച്ച് ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി, പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി

India Curb Water Flow Through Baglihar Dam: പാകിസ്ഥാനെതിരെ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാർ അണക്കെട്ടിൽനിന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഈ ശക്തമായ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ്.

India Pakistan Conflict: വീണ്ടും കടുപ്പിച്ച് ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി, പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി

Baglihar Dam

Updated On: 

04 May 2025 12:37 PM

ന്യൂഡൽഹി: പാകിസ്താനെതിരേ നടപടികൾ ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലെ ബഗ്‌ലിഹാർ അണക്കെട്ടിന്റെ ഷട്ടർ താഴ്ത്തിയതായി റിപ്പോർട്ട്. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പുതിയ നീക്കം. പാകിസ്താനുമായുള്ള സിന്ധൂ നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. അണക്കെട്ടിലെ ഷട്ടർ താഴിത്തിയതിലൂടെ പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി നേരിടും.

പാകിസ്ഥാനെതിരെ ഹ്രസ്വകാല നടപടിയുടെ ഭാഗമായാണ് ബഗ്‌ലിഹാർ അണക്കെട്ടിൽനിന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ ഷട്ടർ താഴ്ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഈ ശക്തമായ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ്. മേഖലയിലെ കാർഷിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറിൽനിന്നെത്തുന്ന വെള്ളമാണ്. എന്നാൽ ഇതുകൂടാതെ ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിന്റെ ഷട്ടറും ഇന്ത്യ താഴ്ത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇതിനിടെ, തുടർച്ചയായ പത്താം ദിവസവും പാകിസ്താൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധർ, നൗഷേര, സുന്ദർബനി, അഖ്‌നൂർ പ്രദേശങ്ങളിൽ യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ വെടിയുതിർത്തത്. പാക് പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകിയത്. കൂടാതെ പാകിസ്ഥാൻ ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെ, പാക് കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടഞ്ഞിരിക്കുകയാണ്.

450 കിലോമീറ്റർ ദൂരപരിധിയgള്ള അഫ്ദാലി മിസൈൽ പരീക്ഷിച്ചുകൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യയെ വിരട്ടാൻ നോക്കിയത്. അതിനിടെ ശനിയാഴ്ച രാജസ്ഥാൻ അതിർത്തിയിൽനിന്ന് ഒരു പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് പിടികൂടുകയും ചെയ്തു. റേഞ്ചർ ഇന്ത്യയുടെ പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പാക് മേഖലയിൽ നിന്ന് വീണ്ടും പ്രകോപനമുണ്ടായി.

കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വച്ചാണ് ഇരുവരുടെ യോ​ഗം നടത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും