AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India US Trade Deal: ഇന്ത്യയ്ക്ക്‌ ചൈനയേക്കാള്‍ താരിഫ് കുറവ്; തീരുവ കുറഞ്ഞ രാജ്യമായി ഭാരതം മാറി

India Lower Tariffs Than China: പുതിയ താരിഫ് പ്രകാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് തീരുവ വളരെ കുറവാണ്. ചൈന, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളേക്കാള്‍ നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നത് ഉയര്‍ന്ന താരിഫായിരുന്നു.

India US Trade Deal: ഇന്ത്യയ്ക്ക്‌ ചൈനയേക്കാള്‍ താരിഫ് കുറവ്; തീരുവ കുറഞ്ഞ രാജ്യമായി ഭാരതം മാറി
ഡൊണാള്‍ഡ് ട്രംപ്, നേരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Updated On: 03 Feb 2026 | 09:34 AM

ലോകത്തെ താരിഫ് കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. യുഎസും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല വ്യാപാര തര്‍ക്കം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായകമായ വ്യാപാര കരാറില്‍ ഒപ്പുവെച്ചതായാണ് വിവരം. ഇന്ത്യയ്ക്ക് മേലുണ്ടായിരുന്ന 50 ശതമാനം തീരുവ 18 ശതമാനമാക്കിയാണ് ട്രംപ് നിലവില്‍ കുറച്ചത്.

ഇനി മുതല്‍ യുഎസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ 18 ശതമാനം മാത്രമേ ചുമത്തുകയുള്ളൂ. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നതിന് 25 ശതമാനം തീരുവയുമായിരുന്നു ഇതുവരെ ഇന്ത്യയ്ക്ക് മേല്‍ ഉണ്ടായിരുന്നത്.

പുതിയ താരിഫ് പ്രകാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് തീരുവ വളരെ കുറവാണ്. ചൈന, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളേക്കാള്‍ നേരത്തെ ഇന്ത്യയ്ക്കുണ്ടായിരുന്നത് ഉയര്‍ന്ന താരിഫായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ രാജ്യങ്ങളുടെ അത്രയും താരിഫ് ഇന്ത്യയ്ക്ക് നല്‍കേണ്ടി വരില്ല.

ഉയര്‍ന്ന താരിഫ് നല്‍കുന്ന രാജ്യങ്ങള്‍

ചൈന- 37 ശതമാനം
ബ്രസീല്‍5- 0 ശതമാനം
ദക്ഷിണാഫ്രിക്ക- 30 ശതമാനം
മ്യാന്‍മര്‍- 40 ശതമാനം
ലാവോസ്- 40 ശതമാനം

Also Read: Donald Trump Tariff: ഇന്ത്യയ്ക്ക് തീരുവ 18 ശതമാനമാക്കി; ട്രംപിന് നന്ദി അറിയിച്ച് മോദി

കുറഞ്ഞ താരിഫുകള്‍ നല്‍കുന്ന രാജ്യങ്ങള്‍

യൂറോപ്യന്‍ യൂണിയന്‍- 15 ശതമാനം
ജപ്പാന്‍- 15 ശതമാനം
ദക്ഷിണ കൊറിയ- 15 ശതമാനം
സ്വിറ്റ്‌സര്‍ലന്‍ഡ്- 15 ശതമാനം
യുണൈറ്റഡ് കിംഗ്ഡം- 10 ശതമാനം

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍

ബംഗ്ലാദേശ്- 20 ശതമാനം
വിയറ്റ്‌നാം- 20 ശതമാനം
മലേഷ്യ- 19 ശതമാനം
കംബോഡിയ- 19 ശതമാനം
തായ്ലന്‍ഡ്- 19 ശതമാനം
പാകിസ്ഥാന്‍- 19 ശതമാനം
ഇന്ത്യ- 18 ശതമാനം