India Post Link Scam: ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികൾ…. ഇങ്ങനെ ഒരു ലിങ്ക് നിങ്ങൾക്കു വീണ്ടും വന്നോ…. സൂക്ഷിക്കുക…

India Post Diwali Subsidies link scam: തപാൽ വകുപ്പ് ഇത്തരത്തിലുള്ള സബ്സിഡികളോ ഓഫറുകളോ നൽകുന്നില്ലെന്നു കണ്ടെത്തി. കൂടാതെ, ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നുമില്ല. ഔദ്യോഗിക പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇന്ത്യാ പോസ്റ്റ് എപ്പോഴും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ സമൂഹമാധ്യമ പേജുകളിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ.

India Post Link Scam: ഇന്ത്യാ പോസ്റ്റ് ദീപാവലി സബ്‌സിഡികൾ.... ഇങ്ങനെ ഒരു ലിങ്ക് നിങ്ങൾക്കു വീണ്ടും വന്നോ.... സൂക്ഷിക്കുക...

India Post Scam

Published: 

22 Oct 2025 14:09 PM

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് തപാൽ വകുപ്പ് 30,000 രൂപ വരെ സബ്സിഡി നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ വാട്സാപ്പിൽ പ്രചരിക്കുന്ന ലിങ്കുകൾ വ്യാജമാണ്. ഇത് തട്ടിപ്പാണെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

‘India Post ദീപാവലി സബ്‌സിഡികൾ’, ‘India Post Government subsidies’ തുടങ്ങിയ പേരുകളിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി ഈ തട്ടിപ്പ് ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ, 30,000 രൂപ വരെ ലഭിക്കാൻ അവസരം ലഭിക്കുമെന്ന അറിയിപ്പും അതിനായുള്ള ഒരു ചോദ്യാവലിയുമാണ് ലഭിക്കുക. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയശേഷം, സബ്സിഡി ലഭിച്ചതായി അറിയിക്കുകയും ഈ ലിങ്ക് കൂടുതൽ ആളുകളിലേക്ക് പങ്കുവെക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനുശേഷമാണ് വ്യക്തിഗത വിവരങ്ങൾ ചോദിച്ചറിയുന്നത്.

സാധാരണയായി സർക്കാർ സൈറ്റുകൾക്ക് ഉപയോഗിക്കുന്ന gov.in, nic.in ഡൊമെയ്‌നുകൾക്ക് പകരം .buzz, .top, .vip പോലുള്ള ഡൊമെയ്‌നുകളിലാണ് ഈ ലിങ്കുകൾ പ്രചരിക്കുന്നത്. ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് യുആർഎൽ ആണ്.

 

Also read – മുതിർന്ന പൗരന്മാർക്ക് ബിഎസ്എൻഎൽ ദീപാവലി സമ്മാനം! 365 ദിവസത്തെ സ്പെഷ്യൽ ഓഫർ

 

തപാൽ വകുപ്പ് ഇത്തരത്തിലുള്ള സബ്സിഡികളോ ഓഫറുകളോ നൽകുന്നില്ലെന്നു കണ്ടെത്തി. കൂടാതെ, ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നുമില്ല. ഔദ്യോഗിക പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇന്ത്യാ പോസ്റ്റ് എപ്പോഴും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ സമൂഹമാധ്യമ പേജുകളിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ.

ഇത്തരം തട്ടിപ്പുകളുടെ പ്രധാന ലക്ഷ്യം വ്യക്തി വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈക്കലാക്കുക എന്നതാണ്. സന്ദേശങ്ങൾ ലഭിച്ചാൽ, ലിങ്ക്/യുആർഎൽ, ഡൊമെയ്ൻ എന്നിവ ശ്രദ്ധിക്കുക. തട്ടിപ്പ് ലിങ്കുകളാണെങ്കിൽ, കമ്പനിയുടെ പേരിൽ അക്ഷരത്തെറ്റോ ഡൊമെയ്‌നിൽ വ്യത്യാസമോ ഉണ്ടാവാം. മാൽവെയറുകൾ ഇൻസ്റ്റോളായിട്ടില്ലെന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഉറപ്പുവരുത്തുക. സാമ്പത്തിക തട്ടിപ്പിൽ അകപ്പെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക.

വാസ്തവം: ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യാ പോസ്റ്റ് ₹30,000 രൂപ സബ്സിഡി നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ലിങ്കുകൾ വ്യാജമാണ്. ഇന്ത്യാ പോസ്റ്റിന് ഇത്തരത്തിൽ സബ്സിഡിയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും