AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dehradun Bandage: ബാന്റേജ് ഉള്ളില്‍ വെച്ച് വയറ് തുന്നിക്കെട്ടി; 26 കാരിയുടെ ജീവനെടുത്ത് ഡോക്ടര്‍മാരുടെ അശ്രദ്ധ

Dehradun Hospital Negligence: കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയ്ക്ക് അസ്സഹനീയമായ വയറുവേദന അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. പ്രസവം നടത്തിയ അതേ ആശുപത്രിയില്‍ തന്നെയാണ് കുടുംബം വീണ്ടുമെത്തിയത്.

Dehradun Bandage: ബാന്റേജ് ഉള്ളില്‍ വെച്ച് വയറ് തുന്നിക്കെട്ടി; 26 കാരിയുടെ ജീവനെടുത്ത് ഡോക്ടര്‍മാരുടെ അശ്രദ്ധ
പ്രതീകാത്മക ചിത്രം Image Credit source: Shannon Fagan/The Image Bank/Getty Images
shiji-mk
Shiji M K | Published: 23 Oct 2025 06:39 AM

ഡെറാഡൂണ്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ ബാന്റേജ് വയറിനുള്ളില്‍ മറന്നുവെച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയില്‍ 26 വയസുകാരിക്ക് ജീവന്‍ നഷ്ടമായി. ജ്യോതി പാല്‍ എന്ന യുവതിയാണ് മരിച്ചത്. ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡെറാഡൂണ്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മനോജ് ശര്‍മ്മയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ രൂപീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് പ്രജ്ജ്വാള്‍ പാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വര്‍ഷം ജനുവരിയിലാണ് സംഭവം. ഡെറാഡൂണിലെ ഐ ആന്‍ഡ് മദര്‍ കെയര്‍ സെന്ററില്‍ വെച്ചുനടന്ന പ്രസവ ശസ്ത്രക്രിയയിലൂടെ ജ്യോതിപാല്‍ ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ബാന്റേജ് വയറിനുള്ളില്‍ നിന്നുമെടുക്കാന്‍ ഡോക്ടര്‍മാര്‍ മറന്നുവെന്നും പരാതിയില്‍ പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയ്ക്ക് അസ്സഹനീയമായ വയറുവേദന അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. പ്രസവം നടത്തിയ അതേ ആശുപത്രിയില്‍ തന്നെയാണ് കുടുംബം വീണ്ടുമെത്തിയത്. എന്നാല്‍ എന്താണ് വയറുവേദനയുടെ കാരണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. ഇതോടെ മറ്റൊരു ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവിടെ വെച്ചാണ് വയറുള്ളില്‍ ബാന്റേജുണ്ടെന്നും ഇത് അണുബാധയ്ക്ക് കാരണമായെന്നും വ്യക്തമാകുന്നത്.

Also Read: R.G Kar Case: ആർജി കർ ബലാത്സം​ഗ കേസ് പ്രതിയുടെ അനന്തരവൾ മരിച്ച നിലയിൽ, മ‍ൃതദേഹം അലമാരക്കുള്ളിൽ

അതേസമയം, ഈ വര്‍ഷം മാര്‍ച്ചില്‍ മീററ്റില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസവ ശസ്ത്രിക്രിയയ്ക്കിടെ ഉണ്ടായ അശ്രദ്ധ മൂലം മറ്റൊരു സ്ത്രീയ്ക്കും ജീവന്‍ നഷ്ടമായി. അവരുടെ വയറില്‍ ഡോക്ടര്‍മാര്‍ പഞ്ഞിക്കെട്ട് മറന്നുവെക്കുകയായിരുന്നു. ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോ. ശിഖ ജെയ്‌നിനെതിരെയാണ് നടപടി. ഇവര്‍ക്കെതിരെ ടിപി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.