AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Post: യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്; നിയന്ത്രണം എന്നുമുതൽ?

India Post Postal Services To US: മുമ്പ് 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഉത്തരവിലൂടെ യുഎസ് ആ ഇളവ് പിൻവലിച്ചിരിക്കുകയാണ്. നിലവിൽ പുതിയ ഉത്തരവ് പ്രകാരം, 100 ഡോളർ വരെ വിലയുള്ള സാധനങ്ങൾക്ക് മാത്രമാണ് തീരുവയിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.

India Post: യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്; നിയന്ത്രണം എന്നുമുതൽ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 23 Aug 2025 | 06:46 PM

ന്യൂഡൽ​ഹി: അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവച്ചതായി ഇന്ത്യൻ പോസ്റ്റ് (India Post). ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം രാജ്യത്ത് നിലവിൽ വരിക. യുഎസിലെ ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന താരിഫ് നീക്കങ്ങളാണ് ഇതിന് പിന്നിലെ കാരണം. കൂടാതെ സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ ചില നിയന്ത്രണങ്ങളെയും തുടർന്നാണ് തീരുമാനം.

ഈ വർഷം ജൂലൈ 30നാണ് യുഎസ് ഭരണകൂടം എക്സിക്യൂട്ടീവ് ഓർഡർ നമ്പർ 14324 പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് ഈ തീരുമാനമെന്നും അധികൃതർ അറിയിച്ചു. മുമ്പ് 800 ഡോളർ വരെ മൂല്യമുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ഉത്തരവിലൂടെ യുഎസ് ആ ഇളവ് പിൻവലിച്ചിരിക്കുകയാണ്. നിലവിൽ പുതിയ ഉത്തരവ് പ്രകാരം, 100 ഡോളർ വരെ വിലയുള്ള സാധനങ്ങൾക്ക് മാത്രമാണ് തീരുവയിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.

തപാൽ വകുപ്പ് ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരികയാണെന്നും എത്രയും വേഗം യുഎസ്സിലേക്കുള്ള തപാൽ സേവനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കുമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു. താൽക്കാലികമായി സേവനം നിർത്തിവെച്ചതിൽ തപാൽ വകുപ്പ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയന്ത്രണം എന്ന് വരെ ഉണ്ടാകുമെന്ന് ഇന്ത്യൻ പോസ്റ്റ് അറിയിച്ചിട്ടില്ല. എത്രയും വേഗം മുഴുവൻ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്നാണ് നിലവിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.