India Pakistan Conflict: ഭീകരാക്രമണം ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്യം

India Warning to Terror Attack: ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവിയും സേനാ തലവന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു.

India Pakistan Conflict: ഭീകരാക്രമണം ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്യം

പ്രതീകാത്മക ചിത്രം

Updated On: 

10 May 2025 | 06:05 PM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയതിന് പിന്നാലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയിൽ രാജ്യത്തിനെതിരെ നടക്കുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യക്കെതിരായ യുദ്ധമായി കണക്കാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനനുസൃതമായ പ്രതികരണങ്ങൾ നടത്തുമെന്നും വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രായലവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി ഇന്ന് (മെയ് 10) വൈകീട്ട് ആറ് മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അതിൽ ഉണ്ടാകും എന്നാണ് വിവരം.

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവിയും സേനാ തലവന്മാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായി സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം.

ALSO READ: ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് വിമർശനം, പാകിസ്ഥാന് അത് അത്ഭുതമായി തോന്നിയേക്കാം: കേന്ദ്രം

ഇന്ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സാധ്യത ഉണ്ട്. അതേസമയം, ജമ്മു ആർഎസ് പുരയിൽ ഇന്നലെ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ എട്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. തുടർച്ചയായ നാലാം ദിവസമാണ് അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നത്.

വിവിധയിനം ആയുധങ്ങള്‍ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് ഉൾപ്പടെയുള്ള സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതായും ഇന്ത്യ അതിന് തിരിച്ചടി നല്‍കിയെന്നും അവർ അറിയിച്ചു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന സിവിലിയന്‍ വിമാനങ്ങളുടെ മറവിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. എസ് 400 സൂക്ഷിച്ച സ്ഥലം, ബ്രഹ്‌മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചതായി പാകിസ്ഥാൻ വ്യാജപ്രചരണം നടത്തുകയാണെന്നും സോഫിയ ഖുറേഷി പറഞ്ഞു.

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്