AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Tensions: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു? ട്രൂത്തില്‍ കുറിച്ച് ട്രംപ്‌

India Pakistan Tensions Updates: ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റ് പുറത്ത് വന്നതല്ലാതെ യുഎസും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്തിയിട്ടില്ല.

India Pakistan Tensions: ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചു? ട്രൂത്തില്‍ കുറിച്ച് ട്രംപ്‌
ഡൊണാള്‍ഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Updated On: 10 May 2025 | 05:54 PM

ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന് വെളിപ്പെടുത്തികൊണ്ട് പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ പോസ്റ്റ് പുറത്ത് വന്നതല്ലാതെ യുഎസും ഇക്കാര്യത്തില്‍ സ്ഥിരീകരണം വരുത്തിയിട്ടില്ല. യുഎസിന്റെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നുവെന്ന ട്രംപിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

ട്രംപിന്റെ പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും രംഗത്തെത്തി. കഴിഞ്ഞ 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചകളെ കുറിച്ച് പ്രതിപാദിപ്പിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ഇരുരാജ്യങ്ങളിലെ നേതാക്കളും ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് അറിയിച്ചതായി റൂബിയോ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.