IOCL: ആരും പരിഭ്രാന്തരാകേണ്ട! രാജ്യത്തെ പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനമുണ്ട്; ഐഒസിഎൽ

Indian Oil Corporation Limited: പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിനി പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ പെട്രോൾ പമ്പുകൾക്ക് പുറത്ത് ഇന്ധനം വാങ്ങാൻ തിരക്ക് കൂട്ടുന്ന ആളുകളുടെ വലിയ നിര സമൂഹ മാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

IOCL: ആരും പരിഭ്രാന്തരാകേണ്ട! രാജ്യത്തെ പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനമുണ്ട്; ഐഒസിഎൽ

പ്രതീകാത്മക ചിത്രം

Published: 

09 May 2025 12:54 PM

മുബൈ: ഇന്ത്യ പാക് പോര് മുറുകുന്നതിനിടെ രാജ്യത്തെ പെട്രോൾ പമ്പുകളിലും പാചക വാതക വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. അതിനാൽ പൊതുജനങ്ങൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് ഉടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ സംവിധാനം സാധരണ പോലെ സുഗമമാണെന്നും ഐഒസിഎൽ വ്യക്തമാക്കി.

“രാജ്യത്തുടനീളം ഇന്ത്യൻ ഓയിലിന് ഇന്ധന സ്റ്റോക്കുകളുണ്ട്. ഞങ്ങളുടെ വിതരണ ലൈനുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. പരിഭ്രാന്തിയോടെ വാങ്ങേണ്ട ആവശ്യമില്ല – ഇന്ധനവും എൽപിജിയും ഞങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും പഴയപോലെ ലഭ്യമാണ്.” എക്‌സിലൂടെ കമ്പനി അറിയിച്ചു. ജനങ്ങൾ ശാന്തരായിരിക്കാനും പെട്രോൾ പമ്പുകളിലും മറ്റ് സ്ഥലങ്ങളിലും അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും കമ്പനി പറയുന്നു.

പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിനി പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ പെട്രോൾ പമ്പുകൾക്ക് പുറത്ത് ഇന്ധനം വാങ്ങാൻ തിരക്ക് കൂട്ടുന്ന ആളുകളുടെ വലിയ നിര സമൂഹ മാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി കമ്പനി രം​ഗത്തെത്തിയത്.

ബുധനാഴ്ച പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുന്നതായി വീഡിയോ പുറത്തു വന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സാധാരണക്കാരും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും സംഭരിക്കാനുള്ള തിരക്കിലായിരുന്നു. ജനങ്ങൾക്കിടയിൽ വളരെയധികം ഉത്കണ്ഠ നിലനിൽക്കുന്നതിനാൽ ഇന്ധന വിൽപ്പന മൂന്നിരട്ടിയായി വർദ്ധിച്ചതായും ഒരു പ്രാദേശിക പെട്രോൾ പമ്പ് ഉടമയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം