Ajit Pawar: ആകാശദുരന്തം കവര്‍ന്ന പ്രമുഖര്‍; ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മുതൽ അജിത് പവാര്‍ വരെ; ആരൊക്കെയെന്നറിയാമോ ?
Famous Indian Personalities Died in Plane Crash: അപകടത്തിൽ പെട്ട് വിമാനം പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

Ajit Pawar
നിരവധി പേരാണ് ആകാശയാത്രയ്ക്കിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട. കർമ്മ മണ്ഡലത്തിൽ നിൽക്കെ വിമാനാപകടത്തിൽ ജീവൻ കവർന്നവരുടെ ഏറ്റവും അവസാനത്തെ കണ്ണിയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ. ഇന്ന് രാവിലെ മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പോകുകയായിരുന്ന പവാറും അനുയായികളും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെട്ട് വിമാനം പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.
ഇന്ത്യയില്‍ നടന്നിട്ടുള്ള വിമാനാപകടങ്ങളില്‍ മരണപ്പെട്ട പ്രമുഖര്‍ ആരൊക്കെയെന്ന് നോക്കാം. ഗുജറാത്തിന്റെ മുഖ്യമന്ത്രി ബല്‍വന്ദ് റായി മേത്ത, കേന്ദ്രമന്ത്രിയായിരുന്ന മോഹന്‍ കുമാരമംഗലം, കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ഗാന്ധി, നടി സൗന്ദര്യ, തരുണി സച്ച്ദേവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡി, തെന്നിന്ത്യന്‍ താരം റാണി ചന്ദ്ര, സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെടുന്നു.
ബൽവന്ദ് റായി മേത്ത
ഗുജറാത്തിന്റെ രണ്ടാം മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ബൽവന്ദ് റായി മേത്ത കൊല്ലപ്പെട്ടത് ഒരു വിമാനാപകടത്തിലാണ്. 1965ൽ ഇന്ത്യാ-പാക് യുദ്ധം നടക്കുന്ന സമയത്ത് മേത്ത സഞ്ചരിച്ച വിമാനം പാക് സൈന്യം വെടിവെച്ചിടുകയായിരുന്നു.
സഞ്ജയ് ഗാന്ധി
കോൺഗ്രസ് നേതാവും മുൻപ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിക്കുന്നതും വിമാനാപകടത്തിലാണ്. 1980 ജൂൺ 23നാണ് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ട വിമാനാപകടം നടക്കുന്നത്.
Also Read:വിമാനാപകടത്തില്‍ അജിത് പവാറിന് ദാരുണാന്ത്യം
മാധവ് റാവു സിന്ധ്യ
കോൺഗ്രസ് നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്നു മാധവ്റാവു സിന്ധ്യ . 2001-ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.
ബിപിൻ റാവത്ത്
ഇന്ത്യൻ സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിൻ റാവത്ത് 2021 ഡിസംബർ എട്ടിന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മരണപ്പെട്ടത്. അപകടത്തിൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെയുള്ളവർ മരണപ്പെട്ടിരുന്നു.
വിജയ് രൂപാണി
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി മരിക്കുന്നതും വിമാനാപകടത്തിലാണ്. 2025 ജൂൺ 12ന് അഹമ്മദാബാദിൽ വെച്ചുണ്ടായ വിമാന അപകടത്തിലാണ്.
സൗന്ദര്യ
മലയാളികൾക്കും പ്രിയങ്കരിയായ നടി സൗന്ദര്യയെ നഷ്ടപ്പെടുന്നതും ഒരു ആകാശ ദുരന്തത്തിലാണ്. 2004 ഏപ്രില്‍ 17-നാണ് സൗന്ദര്യ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
തരുണി സച്ച്‌ദേവ്
വെള്ളിനക്ഷത്രമെന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തരുണി സച്ച്‌ദേവയുടെ ജീവൻ പൊലിഞ്ഞതും ഒരു വിമാനാപകടത്തിലാണ്. 2012ൽ നേപ്പാളിലെ ജോസം വിമാനത്താവളത്തിന് സമീപം അഗ്‌നി എയറിന്റെ ഡോർണിയർ 228 വിമാനം തകർന്നുവീഴുകയായിരുന്നു.