Indian Railway: റെയിൽവേ യാത്ര ഇനി ‘ഹൈജീൻ’ യാത്ര! പുതപ്പിനൊപ്പം ബെഡ്ഷീറ്റ് കവർ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേയുടെ പൈലറ്റ് പദ്ധതി

Indian Railway Pilot Project:റെയിൽവേ സംവിധാനത്തിൽ പുതപ്പുകളുടെ ഉപയോഗം എല്ലായ്പ്പോഴും ഉണ്ടായിരുന്നു എങ്കിലും അതിന്റെ ശുചിത്വത്തെ കുറിച്ച് എല്ലായിപ്പോഴും ഒരു സംശയം ഉണ്ടായിരുന്നു. അത് മാറ്റുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത് എന്നും അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Indian Railway: റെയിൽവേ യാത്ര ഇനി ഹൈജീൻ യാത്ര! പുതപ്പിനൊപ്പം ബെഡ്ഷീറ്റ് കവർ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേയുടെ പൈലറ്റ് പദ്ധതി

പ്രതീകാത്മക ചിത്രം

Published: 

18 Oct 2025 | 01:26 PM

ന്യൂഡൽ​ഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത. എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഒപ്പം കവറുകളും ഇനി മുതൽ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു പൈലറ്റ് പദ്ധതി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ശുചിത്വം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ യാത്രക്കാരുടെ ജീവിതത്തിൽ വലിയൊരു മാറ്റം വരുത്താനുള്ള ശ്രമമാണ് എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

റെയിൽവേ സംവിധാനത്തിൽ പുതപ്പുകളുടെ ഉപയോഗം എല്ലായ്പ്പോഴും ഉണ്ടായിരുന്നു എങ്കിലും അതിന്റെ ശുചിത്വത്തെ കുറിച്ച് എല്ലായിപ്പോഴും ഒരു സംശയം ഉണ്ടായിരുന്നു. അത് മാറ്റുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത് എന്നും അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ പദ്ധതി വിജയകരം ആവുകയാണെങ്കിൽ രാജ്യമെമ്പാടും ഇത് വ്യാപിപ്പിക്കും. അതേസമയം ചെറിയ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ ഉയരം സൈൻബോർഡുകൾ, വിവര സംവിധാനങ്ങൾ എന്നിവയിൽ സൗകര്യം വർദ്ധിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ജയ്പൂർ-അഹമ്മദാബാദ് ട്രെയിനിലാണ് ഈ സംവിധാനം ആദ്യം കൊണ്ടു വരുന്നത്.

പുതപ്പ് കവറിന്റെ പ്രത്യേകതകൾ

വൃത്തിയുള്ള കവർ കൊണ്ട് പൊതിഞ്ഞ പുതപ്പുകൾ ആയിരിക്കും ഇനി ലഭിക്കുക. ഈ കവറുകൾ കഴുകാവുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ചവയാണ്. അതിനാൽ ഓരോ യാത്രക്ക് ശേഷവും അവ മാറ്റി പുതിയത് വയ്ക്കും. ശുചിത്വം ഉറപ്പാക്കുന്നതിനായി കവറുകൾ വെൽക്രോ അല്ലെങ്കിൽ സിപ് ലോക്കുകൾ ഉപയോഗിച്ച് അടച്ചിട്ടുണ്ടാകും. വീടുനിൽക്കുന്നതും എളുപ്പത്തിൽ കഴുകാവുന്നതും ആയതിനാൽ തിരഞ്ഞെടുത്ത സംഗനേരി പ്രിന്റ് തുണികൾ കൊണ്ടാണ് ഇവർ നിർമ്മിച്ചിരിക്കുന്നത്. റെയിൽവേ സംവിധാനത്തിൽ ഉടനീളം ഇവ പരീക്ഷണാടിസ്ഥാനത്തിൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ