Father Kills Daughter: ചോക്കളേറ്റ് വാങ്ങാൻ പണം ചോദിച്ചു; മദ്യപാനിയായ പിതാവ് നാല് വയസുകാരിയെ കൊലപ്പെടുത്തി
Alcohol Addicted Father Killes Daughter: മദ്യത്തിനടിമയായ പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നാല് വയസുകാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്.
മദ്യത്തിനടിമയായ യുവാവ് നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി. ചോക്കളേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനാണ് പിതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പിതാവ് ബാലാജി റാത്തോഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെ തൂക്കിലേറ്റണമെന്ന് ഭാര്യ വർഷ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. ലാത്തൂരിലെ ഭീമ ഠണ്ഡയിൽ താമസിക്കുന്ന റാത്തോഡ് മദ്യത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ വീട്ടിൽ ഇടക്കിടെ വഴക്ക് പതിവായിരുന്നു. ഇയാളെ ഭാര്യ ഉപേക്ഷിച്ചതാണ്. ഭാര്യ സ്വന്തം വീട്ടിൽ, പിതാവിനോടൊപ്പമാണ് താമസം. സംഭവദിവസം വൈകുന്നേരം മകൾ ആരുഷി പിതാവിനോട് ചോക്കളേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടു. മദ്യലഹരിയിലുണ്ടായ ദേഷ്യത്തിൽ ബാലാജി റാത്തോഡ് മകളെ ഒരു സാരി ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പോലീസ് വിശദീകരിച്ചു.
ഭാര്യയാണ് പോലീസിൽ പരാതിപ്പെട്ടത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബാലാജി അറസ്റ്റ് ചെയ്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഭർത്താവിനെ വെറുതെ വിടരുതെന്നും വധശിക്ഷ നൽകണമെന്നും ഭാര്യ ആവശ്യപ്പെട്ടു.