Bengaluru-Tumakuru Railway: ബെംഗളൂരു-തുംകുരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസും ഉടന്‍; 30 മിനിറ്റില്‍ യാത്ര തീര്‍ക്കാലോ ഇനി

Bengaluru to Tumakuru in Just 30 Minutes? Check the Proposed Rail Route and Key Details: ഇരുനഗരങ്ങളും തമ്മില്‍ ബന്ധിപ്പിച്ച് വരാന്‍ പോകുന്ന റെയില്‍വേ ലൈന്‍ അതിവേഗ യാത്ര സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും. ബെംഗളൂരുവില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് വളരുന്ന വികസനം കര്‍ണാടകയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്.

Bengaluru-Tumakuru Railway: ബെംഗളൂരു-തുംകുരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസും ഉടന്‍; 30 മിനിറ്റില്‍ യാത്ര തീര്‍ക്കാലോ ഇനി

ട്രെയിന്‍

Updated On: 

04 Jun 2026 | 11:26 AM

ബെംഗളൂരു മുതല്‍ തുംകുരു വരെ പോകുന്ന നമ്മ മെട്രോ റെയിലിനായി കാത്തിരിക്കുകയാണ് യാത്രക്കാര്‍. എന്നാല്‍ മെട്രോയ്‌ക്കൊപ്പം തന്നെ ഈ റൂട്ടില്‍ ഇന്ത്യന്‍ റെയില്‍വേ ഉടന്‍ ട്രെയിന്‍ സര്‍വീസുകളും നടത്തും. 6,000 കോടി രൂപ ചെലവില്‍ നാലുവരും റെയില്‍വേ പദ്ധതിയ്ക്കാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം തുടക്കം കുറിക്കാന്‍ പോകുന്നത്. മറ്റ് തടസങ്ങളൊന്നും തന്നെ ഇല്ലെങ്കില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാണ് നീക്കം.

ബെംഗളൂരു-തുംകുരു റെയില്‍വേ ലൈന്‍

ബെംഗളൂരുവില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ തുംകൂരുവിലേക്കും ചേക്കേറുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ബെംഗളൂരുവിനേക്കാള്‍ വേഗത്തില്‍ വളരാന്‍ സാധിക്കുന്ന ഒരു നഗരമായും തുംകുരു മാറും. ബെംഗളൂരുവിലെ ജനസംഖ്യ വര്‍ധനവാണ് ആളുകെ തുംകുരുവിലേക്ക് താമസം മാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും ഭൂമി വില്‍ക്കരുതെന്ന് മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. നിലവിലെ സാഹചര്യം ദീര്‍ഘകാലത്തെ നേട്ടത്തെ കുറിച്ചുള്ള സൂചന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരുനഗരങ്ങളും തമ്മില്‍ ബന്ധിപ്പിച്ച് വരാന്‍ പോകുന്ന റെയില്‍വേ ലൈന്‍ അതിവേഗ യാത്ര സാധ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും. ബെംഗളൂരുവില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് വളരുന്ന വികസനം കര്‍ണാടകയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. അതിനാല്‍ തന്നെ അതിവേഗം വളരുന്ന നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.

റെയില്‍പാത ഏത് റൂട്ടിലൂടെ കടന്നുപോകും?

ബെംഗളൂരുവില്‍ നിന്നും തുംകൂരുവിലേക്ക് ആരംഭിക്കുന്ന റെയില്‍പാത വരാന്‍ പോകുന്ന റൂട്ടും സ്‌റ്റോപ്പുകളും ഒന്ന് നോക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേയുടെ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

ചിക്കബനവരയില്‍ നിന്നായിരിക്കാം ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. മഡവര, മാകളി, ദാസനപുര, നെലമംഗല, ബുഡിഹാള്‍, ടി ബെഗൂര്‍, മഹിമാപുര, ബില്ലനകോട്ടെ, സോംപുര ഇന്‍ഡന്‍സ്ട്രിയല്‍ ഏരിയ, ദബാസ്‌പേട്ട്, നള്ളയന്‍പാള്യ, ചിക്കഹള്ളി, ഹിരേഹള്ളി ഇന്‍ഡസ്ട്രിയല്‍ ഏരിയ, പണ്ഡിതഹനള്ളി, ക്യാത്സാന്ദ്ര, എസ്‌ഐടി, തുംകുരു ബസ് സ്റ്റാന്‍ഡ്, ടുഡ ലേഔട്ട്, സിറ ഗേറ്റ് എന്നീ റൂട്ടിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തിയേക്കാം.

യാത്രാ സമയം എത്രയാകും

പദ്ധതി യാഥാര്‍ഥ്യമായി കഴിഞ്ഞാല്‍ ബെംഗളൂരുവില്‍ നിന്ന് തുംകുരിവെത്താന്‍ ഏകദേശം 1 മണിക്കൂറില്‍ താഴെ മാത്രമേ സമയമെടുക്കുകയുള്ളൂ. സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് അനുസരിച്ച് സമയത്തില്‍ വ്യത്യാസം വരും. ചില ട്രെയിനുകള്‍ക്ക് 30 മിനിറ്റിലും യാത്ര പൂര്‍ത്തിയാക്കാനും സാധിച്ചേക്കും. നിലവില്‍ റോഡ് മാര്‍ഗം രണ്ട് മണിക്കൂറോളം സമയമാണ് യാത്രയ്ക്കായി വേണ്ടിവരുന്നത്.

പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍ എന്തെല്ലാം?

പുതിയ റെയില്‍പാതയുടെ വരവോടെ ബെംഗളൂരുവിനും തുംകുരുവിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇതിന് പുറമെ നെലമംഗല, ദബാസ്‌പേട്ട തുടങ്ങിയ വ്യവസായ മേഖലകള്‍ക്ക് വലിയ നേട്ടവും ഉണ്ടാകാനിടയുണ്ട്. ഇരുനഗരങ്ങള്‍ക്കും ഇടയില്‍ പ്രതിദിനം യാത്ര നടത്തുന്നവര്‍ക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English Summary

Indian Railways is planning a new rail corridor connecting Bengaluru and Tumakuru, a project that could significantly reduce travel time between the two cities. The proposed route is expected to improve regional connectivity, ease road congestion, and benefit daily commuters as well as industrial hubs along the corridor.

Follow Us
Related Stories
Bengaluru Greenfield Highway: വെറും 3 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; ഗ്രീന്‍ഫീല്‍ഡ് ഹൈവേ സുമ്മാവാ
Chennai Metro: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!
Bihar Hospital Fire: ബിഹാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു, നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍
Delhi Hotel Fire Outbreak: ഡല്‍ഹി നടുങ്ങി; ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ചത് 21 പേര്‍; അനുശോചിച്ച് മോദി
Chennai Metro: ട്രാഫിക് ബ്ലോക്കിൽ വലയേണ്ട, മറീന ബീച്ചിലേക്ക് ഇനി എളുപ്പത്തിൽ എത്താം; പുത്തൻ സ്റ്റേഷൻ വരുന്നു
Namma Metro: യെല്ലോ ലൈനില്‍ കാത്തിരിപ്പ് വെറും 4 മിനിറ്റ് മാത്രം; നമ്മ മെട്രോയില്‍ പുതിയ ട്രെയിനുകളെത്തി
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്