AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Pilgrims Death: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം, സംഭവം രാമനാഥപുരത്ത്

Sabarimala Pilgrims Car Accident: തമിഴ്നാട് രാമനാഥപുരത്ത് വച്ചാണ് അപകടം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ മടങ്ങിയ ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു.

Sabarimala Pilgrims Death: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവെ അപകടം; 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം, സംഭവം രാമനാഥപുരത്ത്
Sabarimala Pilgrims DeathImage Credit source: PTI/ Social Media
neethu-vijayan
Neethu Vijayan | Updated On: 06 Dec 2025 08:21 AM

ചെന്നൈ: കാർ അപകടത്തിൽ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് രാമനാഥപുരത്ത് വച്ചാണ് അപകടം നടന്നത്. ശബരിമല ദർശനം കഴിഞ്ഞ മടങ്ങിയ ഭക്തരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമർ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അയ്യപ്പ ഭക്തർ റോഡിന് സമീപം കാർ നിർത്തിയിട്ട് ഉറങ്ങുകയായിരുന്നു. ആ സമയം രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അയ്യപ്പ തീർത്ഥടകരുടെ കാറിൽ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തിൽ ദർശനത്തിനായാണ് ഇവർ രാമനാഥപുരത്തെത്തിയതെന്നാണ് വിവരം. അപകടത്തിൽ ഏഴ് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം നടന്നത്.