IndiGo: സർവീസ് റദ്ദാക്കൽ തുടർന്ന് ഇൻഡിഗോ; ഇന്ന് ക്യാൻസൽ ചെയ്തത് 67 സർവീസുകൾ

IndiGo Service Cancelled: 67 വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ. വിവിധ നഗരങ്ങളിൽ നിന്നുള്ള സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.

IndiGo: സർവീസ് റദ്ദാക്കൽ തുടർന്ന് ഇൻഡിഗോ; ഇന്ന് ക്യാൻസൽ ചെയ്തത് 67 സർവീസുകൾ

ഇൻഡിഗോ

Published: 

25 Dec 2025 | 08:54 PM

വീണ്ടും വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോ. വിവിധ നഗരങ്ങളിൽ നിന്നുള്ള 67 സർവീസുകളാണ് ഇന്ന് ഇൻഡിഗോ റദ്ദാക്കിയത്. ഈ മാസാരംഭത്തിൽ തുടരെ നൂറ് കണക്കിന് ഇൻഡിഗോ സർവീസുകളാണ് മൂന്ന് ദിവസത്തിൽ റദ്ദാക്കിയത്. ഈ പ്രതിസന്ധി പരിഹരിച്ച് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും 67 സർവീസുകൾ ക്യാൻസൽ ചെയ്തത്.

പ്രതികൂല കാലാവസ്ഥയും പ്രവർത്തനതടസങ്ങളും കാരണമാണ് ഇന്ന് സർവീസുകൾ റദ്ദാക്കിയത്. നാല് സർവീസുകളാണ് പ്രവർത്തനതടസം കാരണം റദ്ദാക്കിയത്. ബാക്കിയെല്ലാ സർവീസുകളും മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയതാണ്. അഗർത്തല, ഛണ്ഡീഗഡ്, ഡെറാഡൂൺ, വാരണാസി, ബെംഗളൂരു തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾ മോശം കാലാവസ്ഥയെ തുടർന്നാണ് റദ്ദാക്കിയത്. ഉത്തരേന്ത്യയിലെ കനത്ത മൂടൽ മഞ്ഞ് സർവീസ് ക്യാൻസൽ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിരിക്കുന്നു. കൂടുതൽ സർവീസുകളെ പ്രതികൂല കാലാവസ്ഥ ബാധിക്കുമെന്ന് ഇൻഡിഗോ തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Also Read: IndiGo Flight Delay: ഫ്ലൈറ്റ് വൈകിയാലും ലോഞ്ചിൽ കിടന്നുറങ്ങാമല്ലോ; വിമാനത്താവളത്തിലേക്ക് കിടക്കയുമായി യാത്രക്കാരൻ

ഈ മാസത്തിൻ്റെ തുടക്കത്തിലുണ്ടായ സർവീസ് റദ്ദാക്കലിൽ ബുദ്ധിമുട്ടിയ യാത്രക്കാർക്ക് ട്രാവൽ വൗച്ചറുകൾ നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ മൂന്ന് മുതൽ അഞ്ച് വരെയുണ്ടായ ബുദ്ധിമുട്ടിൽ യാത്ര മുടങ്ങിയവർക്ക് 10,000 രൂപയുടെ യാത്രാവൗച്ചറുകൾ നൽകുമെന്നാണ് കമ്പനി അറിയിച്ചത്. സർവീസ് റദ്ദായവർക്കും സർവീസ് ഏറെനേരം വൈകിയവർക്കും വൗച്ചറുകൾ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. വരുന്ന 12 മാസത്തിനിടയിൽ ഈ വൗച്ചറുകൾ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഗുരുതര പ്രതിസന്ധിയാണ് നേരിട്ടത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിച്ചുകൊണ്ടുള്ള പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിലെ പിഴവാണ് ഇൻഡിഗോ സർവീസുകളെ ബാധിച്ചത്. ഇക്കാര്യം പിന്നീട് ഇൻഡിഗോ തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.

 

 

അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ..! ഇതാ ചില വഴികൾ
രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍