IndiGo Crisis: ഇൻഡിഗോ പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? കഴിഞ്ഞ ഏഴ് ദിവസമായി ഉറക്കമില്ലെന്ന് വ്യോമയാന മന്ത്രി
Indigo flight cancellations issue: ഇൻഡിഗോയിലെ പ്രവർത്തനപരമായ വീഴ്ചകൾ തുടർന്നാൽ സിഇഒയെ നീക്കം ചെയ്യാൻ മടിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് ഉറക്കമില്ലെന്നും തുടർച്ചയായ അവലോകന യോഗങ്ങളിലായിരുന്നെന്നും യാത്രക്കാരുടെ കാര്യത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: വിമാന സർവീസുകളിലെ തുടർച്ചയായ തടസ്സങ്ങളുടെയും റദ്ദാക്കലുകളുടെയും പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ ഇൻഡിഗോ എയർലൈൻസിന്റെ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു മുന്നറിയിപ്പ് നൽകി. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുടെ നിലപാട്
ഇൻഡിഗോയിലെ പ്രവർത്തനപരമായ വീഴ്ചകൾ തുടർന്നാൽ സിഇഒയെ നീക്കം ചെയ്യാൻ മടിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് ഉറക്കമില്ലെന്നും തുടർച്ചയായ അവലോകന യോഗങ്ങളിലായിരുന്നെന്നും യാത്രക്കാരുടെ കാര്യത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.
ALSO READ : Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു
പുതിയ ജോലി സമയ ചട്ടങ്ങൾ (FDTL) കൃത്യമായ കൂടിയാലോചനകൾക്ക് ശേഷമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം ആവർത്തിച്ചു. എയർലൈനിന്റെ വീഴ്ചകൾക്കൊപ്പം വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇൻഡിഗോയുടെ നടപടികൾ
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ പ്രതിദിന സർവീസുകളുടെ 10 ശതമാനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു. ദിവസവും 2200-ഓളം സർവീസുകളുള്ള ഇൻഡിഗോയ്ക്ക് ഇതോടെ 200-ൽ അധികം സർവീസുകൾ കുറയ്ക്കേണ്ടിവരും. പുതുക്കിയ ഷെഡ്യൂൾ ഇന്ന് ഡിജിസിഎക്ക് സമർപ്പിക്കും.
മാർച്ചോടെ ഇൻഡിഗോയിലെ പൈലറ്റുമാരുടെ എണ്ണം 3% കുറഞ്ഞപ്പോൾ എയർ ഇന്ത്യയിൽ ഇത് ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. പൈലറ്റുമാർക്കിടയിലെ ജോലി സമ്മർദ്ദം, ഡ്യൂട്ടി സമയ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങൾ എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഇന്ന് പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ സമർപ്പിക്കും.