AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി

പൊതുസേവനം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം നൽകുന്നതെന്ന് എച്ച് ആർ ഡി എസ് വിശദീകരിക്കുന്നത്.

Shashi Tharoor: സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി
Shashi TharoorImage Credit source: PTI
ashli
Ashli C | Updated On: 10 Dec 2025 14:14 PM

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം കോൺഗ്രസ് എംപിയായ ശശി തരൂരിന്. ഇന്ന് ഡൽഹിയിലെ എൻഡിഎംസി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് തരൂരിന് പുരസ്കാരം കൈമാറും. ശശി തരൂർ എംപിയെ കൂടാതെ മറ്റ് അഞ്ചുപേരും പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. പൊതുസേവനം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് പുരസ്കാരം നൽകുന്നതെന്ന് എച്ച് ആർ ഡി എസ് വിശദീകരിക്കുന്നത്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ ഊന്നി പ്രവർത്തിച്ചിരുന്ന ശ്രദ്ധേയ നേതാവായ സവർക്കറിന്റെ പേരിലുള്ള പുരസ്കാരം ആർഎസ്എസ് ബന്ധമുള്ള സംഘടന കോൺഗ്രസ് നേതാവും പാർട്ടിയുടെ എംപിയുമായ ശശി തരൂരിന് സമ്മാനിക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. സവർക്കർ പുരസ്കാരം ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ല എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് മുരളീധരന്റെ പ്രതികരണം. കോൺഗ്രസിന്റെ രക്തം ചിരകിലൂടെ ഒഴുകുന്ന ആളുകൾക്ക് പുരസ്കാരം സ്വീകരിക്കാൻ സാധിക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താനും പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തലിന് മുൻകൂർ ജാമ്യം ലഭിച്ചു

പാലക്കാട് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിനലിന് രണ്ടാമത്തെ ബലാത്സംഗം കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഉപാധികളോടെ രാഹുലിന് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനും നിർദ്ദേശം. രാവിലെ പത്തിനും 11മണിക്ക് ഇടയിലാണ് ഹാജരാകേണ്ടത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചു.