IndiGo Lightning Damage: 17,000 അടി ഉയരത്തിൽ ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ്
IndiGo aircraft nose damaged after lightning strike: 17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിൽ മിന്നലേറ്റത്. ഡിജിസിഎ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിസിഎയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ വിമാനം വീണ്ടും സർവീസ് നടത്താൻ അനുവദിക്കൂ. പാര്‍ക്കിങ് ബേയിൽ നിർത്തിയ ശേഷമാണ് വിമാനത്തിന്റെ കേടുപാടുകൾ വ്യക്തമായതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.
ലഖ്‌നൗ: ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ലഖ്‌നൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. പാട്‌നയില്‍ നിന്നു ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിനാണ് മിന്നലേറ്റത്. വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. 104 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണ് കേടുപാടുകള്‍ സംഭവിച്ച കാര്യം പൈലറ്റുമാര്‍ അറിയുന്നത്. മിന്നലേറ്റതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ട സമയത്തിന് എട്ട് മിനിറ്റിന് മുമ്പ് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റുമാര്‍ക്ക് സാധിച്ചു. വൈകുന്നേരം 4:12 ന് എത്തേണ്ടിയിരുന്ന വിമാനം എട്ട് മിനിറ്റ് മുമ്പ് തന്നെ റൺവേ തൊട്ടു.
17,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് വിമാനത്തിൽ മിന്നലേറ്റത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിസിഎയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ വിമാനം വീണ്ടും സർവീസ് നടത്താൻ അനുവദിക്കൂ. പാര്‍ക്കിങ് ബേയിൽ നിർത്തിയ ശേഷമാണ് വിമാനത്തിന്റെ കേടുപാടുകൾ വ്യക്തമായതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.
ഇന്‍ഡിഗോയുടെ വിശദീകരണം
“2026 ഒക്ടോബർ 7-ന് പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനം 6E 625-ന് ലാന്‍ഡിങ് സമയത്ത് ആലിപ്പഴം വീഴ്ചയുൾപ്പെടെയുള്ള മോശം കാലാവസ്ഥയെ നേരിടേണ്ടിവരികയും, ‘റാഡോമിന്’ (radome) കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചൗധരി ചരൺ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എല്ലാ യാത്രക്കാരും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു. അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് ശേഷം ക്ലിയറൻസുകൾ ലഭിച്ചാൽ സർവീസ് പുനരാരംഭിക്കും”-ഇൻഡിഗോ വക്താവ് പറഞ്ഞു.
Also Read: Indigo Fuel Surcharge: ഇൻഡിഗോ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ഗൾഫിലേക്ക് 5,500 രൂപ അധികം!
വിമാനത്തിന്റെ മുൻഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള വെതർ റഡാറിനെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘നോസ് റാഡോമിന്’ മാത്രമാണ് ദൃശ്യമായ കേടുപാടുകൾ സംഭവിച്ചത്. ഇത്തരം ഭാഗങ്ങൾ മിന്നലാഘാതങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.
എഞ്ചിനീയർമാർ വിശദമായ പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കുന്നത് വരെ വിമാനം ലഖ്‌നൗവിൽ തന്നെ തുടരും. തുടര്‍ന്ന് ഡിജിസിഎയുടെ അനുമതി ലഭിച്ചതിനു ശേഷം വീണ്ടും സര്‍വീസ് നടത്തും. ലഖ്‌നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനമാണ് പോകേണ്ടിയിരുന്നത്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കി. 104 യാത്രക്കാരും വൈകുന്നേരം 6:22 ഓടെ പകരമായി വന്ന വിമാനത്തിൽ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.
English Summary
An IndiGo flight from Patna to Lucknow made a safe emergency landing after being struck by lightning. The aircraft was flying at 17,000 feet when the lightning damaged its nose. Unaware of the exact extent of the damage mid-air, the pilots landed eight minutes early.